മോഹന്‍ലാലിന്റെ ലൂസിഫര്‍ തെലുങ്കില്‍ സംഭവിക്കാന്‍ കാരണം പ്രഭാസ്; ആ കഥയിങ്ങനെ
പ്രഭാസ് ഇനി അഭിനയിക്കാന്‍ പോകുന്ന ചിത്രം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിരഞ്ജീവിയെ നായകനാക്കി ചിത്രമൊരുക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിരഞ്ജീവിയാണ് പ്രഭാസ് ആണ് ആ വേഷത്തിന് മികച്ചതെന്ന് നിര്‍ദേശിച്ചത്.
എന്നാല്‍ ചിരഞ്ജീവി അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിലാണ്. പ്രഭാസ് ചിത്രം സാഹോ സംവിധാനം ചെയ്ത സുജീത്ത് ആണ് ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.
നടനും ലൂസിഫറിന്റെ നിര്‍മ്മാതാവുമായ രാം ചരണിനെ കാണാന്‍ സുജീത്തിനോട് പറയുന്നത് പ്രഭാസ് ആണ്. പുതിയൊരു കഥ രാം ചരണിനോട് പറയാനുള്ള അവസരമാണ് പ്രഭാസ് ഒരുക്കിയത്. എന്നാല്‍ ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ കെല്‍പ്പുള്ള സംവിധായകനെ രാം ചരണ്‍ തേടുന്നതിനിടയിലാണ് സുജീത്തിനെ കാണുന്നത്.
സുജീത്തിനെ കണ്ടതോടെ രാം ചരണ്‍ ലൂസിഫര്‍ സംവിധാനം ചെയ്യാനാകുമോ എന്ന് ചോദിക്കുന്നു. അതിനെ തുടര്‍ന്നാണ് തെലുങ്ക് ലൂസിഫര്‍ പ്രഖ്യാിക്കുന്നത്. അന്ന് പ്രഭാസ് സുജീത്തിനെ രാം ചരണിനെ കാണാന്‍ അയച്ചില്ലായിരുന്നുവെങ്കില്‍ ലൂസിഫര്‍ ഇത്ര പെട്ടെന്ന് സംഭവിക്കില്ലായിരുന്നുവെന്നാണ് തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ സംസാരം.
തെന്നിന്ത്യന്‍ താരം തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും കൂട്ടരും. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
മലയാളം ലൂസിഫറില്‍ മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.