തമിഴ്‌നാട് കാര്‍ഷിക വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
national news
തമിഴ്‌നാട് കാര്‍ഷിക വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st November 2020, 8:47 am

ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു അന്ത്യം. ഒക്ടോബര്‍ 13നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മന്ത്രിയുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും തകരാറിലായിരുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്തു നിന്നുള്ള എം.എല്‍.എയാണദ്ദേഹം.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അടക്കമുള്ളവര്‍ ദൊരൈക്കണ്ണിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു. അര്‍പ്പണബോധത്തോടെയാണ് അദ്ദേഹം സംസ്ഥാനത്ത് കാര്‍ഷിക വകുപ്പ് കൈകാര്യം ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി മന്ത്രിയെ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamilnadu Agricultural minister died of Covid