ചെന്നൈ: ശശികലയുടെ ജയില്‍ മോചനത്തിന് പിന്നാലെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയ്ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മകന്‍ പരസ്യമായി രംഗത്ത് എത്തി.
ശശികലയ്ക്ക് ഉടന്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പനീര്‍സെല്‍വത്തിന്റെ മകന്‍ ജയപ്രദീപ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം ശശികലയെ അനുകൂലിച്ച് പോസ്റ്റര്‍ പതിച്ച നേതാവിനെ പുറത്താക്കിയതിന് പിന്നാലെയാണ് ജയപ്രദീപിന്റെ നടപടിയെന്നതും ശ്രദ്ദേയമാണ്.
ജയപ്രദീപിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഒ.പനീര്‍സെല്‍വമാണെന്നാണ് എടപ്പാടി പക്ഷം പറയുന്നത്. പ്രസ്താവനയില്‍ അതൃപ്തി വ്യക്തമാക്കിയ എടപ്പാടി പക്ഷം ഇതേക്കുറിച്ച് പനീര്‍സെല്‍വം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വി.കെ ശശികല പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിതയായത്. നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയായത്.
നിലവില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ശശികല ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.കര്‍ണാടകയില്‍ തുടരുന്ന നാള്‍ വരെ ശശികലയ്ക്ക് പൊലീസ് സുരക്ഷ നല്‍കും.
2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക