പേടി കാരണമാണ് ആ സീനിൽ ഷേഡ് ഇട്ടത്, എന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നു: സുഷിൻ ശ്യാം
Entertainment
പേടി കാരണമാണ് ആ സീനിൽ ഷേഡ് ഇട്ടത്, എന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നു: സുഷിൻ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 7:55 am

നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം.

വ്യത്യസ്തമായ രീതിയിൽ സിനിമകൾക്കായി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നതിലൂടെ സുഷിൻ ഏറെ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സംഗീതസംവിധായകനായി സജീവമാവുന്നതിന് മുമ്പ് തന്നെ താരം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രം തട്ടത്തിൻ മറയത്തിൽ ഒരു ചെറിയ സീനിൽ സുഷിൻ വന്ന് പോകുന്നുണ്ട്. കുറഞ്ഞ നിമിഷമേ ചിത്രത്തിലുള്ളുവെങ്കിലും വലിയ രീതിയിൽ ശ്രദ്ധ നേടിയ ആ സീനിനെ കുറിച്ച് പറയുകയാണ് സുഷിൻ.

ചിത്രത്തിൽ അഭിനയിക്കുമ്പോൾ അഭിനയത്തെ കുറിച്ച് തനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു എന്നാണ് സുഷിൻ പറയുന്നത്.

ആ സീനിൽ താൻ ഷേഡ് വെച്ചത് പേടിയുള്ളത് കൊണ്ടാണെന്നും തന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നുവെന്നും ജിഞ്ചർ മീഡിയയോട് സുഷിൻ പറഞ്ഞു.

‘അന്ന് അഭിനയിക്കുന്നത് നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കൂടെയല്ലേ. അവരെല്ലാം അറ്റ്ലീസ്റ്റ് ആക്ടിങ് സ്കിൽ ഉള്ള ആളുകളല്ലേ. പക്ഷെ ആ കാര്യത്തിൽ എനിക്കൊരു ഐഡിയ ഇല്ലായിരുന്നു. ഞാൻ ശരിക്കും ആ സീനിൽ ഷേഡ്സ് വെച്ചത് എനിക്ക് പേടിയുള്ളത് കൊണ്ടാണ്. എന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നു.

ഒരു ഷേഡ്സ് വെച്ച് കുറച്ചൂടെ സ്വാഗ് ആക്കിയതാണ്. ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ സാധനം ചെയ്തതിന് ശേഷമാണ്. അതുവരെ ഒരു മ്യൂസിഷ്യനായിട്ട് കുറച്ച് പേർക്ക് അറിയാമെന്നല്ലാതെ അധികം സിനിമയൊന്നും ചെയ്തിട്ടില്ല,’സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talk About His Scene In Tattathin Marayathu