Advertisement
national news
'സുശാന്ത് സിംഗ് ശരിക്കും രജ്പുത് അല്ല, രജ്പുത്ത്മാര്‍ മറ്റുള്ളവരെ കൊന്നിട്ടേ കീഴടങ്ങൂ'; ആര്‍.ജെ.ഡി എം.എല്‍.യുടെ പരാമര്‍ശം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 17, 11:14 am
Thursday, 17th September 2020, 4:44 pm

മുംബൈ: സുശാന്ത് സിംഗ് രജ്പുത് ശരിക്കുള്ള രജ്പുത് അല്ലെന്നും മാഹാറാണ പ്രതാപില്‍ ഉള്‍പ്പെടുന്ന രജ്പുത്ത്മാര്‍ ആത്മഹത്യ ചെയ്യില്ലെന്നും ആര്‍.ജെ.ഡി എം.എല്‍.എ അരുണ്‍ യാദവ്. രജ്പുത്ത്മാര്‍ മറ്റുള്ളവരെ കൊന്നിട്ടേ സ്വയം കീഴടങ്ങൂവെന്നും അരുണ്‍ യാദവ് പറഞ്ഞു.

എം.എല്‍.എയുടെ പരാമര്‍ശം വിവാദമായതോടെ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി.യുവും രംഗത്തുവന്നിരിക്കുകയാണ്. ബിഹാറിലെ ജനങ്ങളോടും സുശാന്തിന്റെ ആരാധകരോടും എം.എല്‍.എ മാപ്പു പറയണമെന്നാണ് ബി.ജെ.പി, ജെ.ഡി.യു നേതാക്കള്‍ ആവശ്യപ്പെടുന്നത്.

സ്വന്തം മണ്ഡലമായ സഹര്‍സയില്‍ പുതിയ റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കവേയാണ് അരുണ്‍ മിശ്ര വിവാദപരാമര്‍ശം നടത്തിയത്.

‘എനിക്ക് വേദനയുണ്ട്. സുശാന്ത് സിംഗ് രജ്പുത് ഒരു കയറിനാല്‍ ജീവനൊടുക്കില്ല. ഇത്തരത്തില്‍ സ്വയം കീഴടങ്ങില്ല, സ്വയം മരിക്കുന്നതിന് മുമ്പ് രജ്പുത് ആദ്യം മറ്റുള്ളവരെ കൊല്ലുകയാണ് ചെയ്യുക’, അരുണ്‍ മിശ്ര പറഞ്ഞു.

മഹാറാണ പ്രതാപ് രജ്പുത്ത്മാര്‍ പൂര്‍വ്വികരാണെന്ന അരുണ്‍ മിശ്രയുടെ വാദത്തിനെതിരെ നിയമസഭാംഗം രംഗത്തുവന്നു. മഹാറാണ പ്രതാപ് രജ്പുത്ത്മാരുടെ മാത്രം പൂര്‍വ്വികരല്ലെന്നും യാദവരുടെകൂടി പൂര്‍വ്വികരാണെന്നും നിയമസഭാംഗം പറഞ്ഞു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങളും ചര്‍ച്ചകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍.ജെ.ഡി എം.എല്‍.എ അരുണ്‍ യാദവിന്റെ പ്രസ്താവന പുതിയ വിവാദത്തിലേക്ക് വഴിവെച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: sushant singh rajput death hanging rjd mla remark