ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തള്ളി.
ബിഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേണത്തിന് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സി.ബി.ഐക്ക് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
അതേസമയം, കേസ് കൈമാറാന്‍ മാത്രമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടതെന്നും സി.ബി.ഐ അന്വേഷണത്തെ അല്ല ചോദ്യം ചെയ്തതെന്നും മഹാരാഷ്ട്ര കൗണ്‍സില്‍ കോടതിയെ അറിയിച്ചെങ്കിലും സി.ബി.ഐയോട് സഹകരിക്കണമെന്ന് ഈ ആവശ്യം തള്ളിക്കൊണ്ട് മുംബൈ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
ഇതോടെ സുശാന്തിന്റെ മരണം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ മഹാരാഷ്ട്ര- ബീഹാര്‍ രാഷ്ട്രീയത്തില്‍ സുശാന്തിന്റെ മരണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, സുശാന്തിന്റെ മരണം മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പി വലിയരീതിഈ വിഷയം ഉപയോഗിക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസിനെതിരേയും ഉദ്ദവ് താക്കറക്കെതിരെ ബി.ജെ.പി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ഘട്ടങ്ങളിലും മുംബൈ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്ദവ് താക്കറെ സ്വീകരിച്ചത്.