ന്യൂദല്‍ഹി: മറാത്ത സംവരണം റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്. സംവരണം അമ്പത് ശതമാനത്തില്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.
1992 ലെ ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
1992 ലാണ് ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്ന് 9 അംഗ ഭരണഘടന ബഞ്ചിന്റെ നിര്‍ദ്ദേശം.
2018ല്‍ 16 ശതമാനം മറാത്ത സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വിധി മറികടന്നു. ബോംബെ ഹൈക്കോടതി മറാത്ത സംവരണം ശരിവച്ചതിനെതിരായ ഹര്‍ജിയാണ് സുപ്രീംകോടി പരിഗണിച്ചത്.
മറാത്ത സംവരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം നടപ്പാക്കിയാല്‍ 65 ശതമാനം സംവരണം വരുമെന്നും കേസ് പരിഗണിച്ച സുപ്രീംകോടതി നിരീക്ഷിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക