'ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റാരുടെയോ നിര്‍ദേശത്തില്‍, വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശിക്കണം'; മഹാരാഷ്ട്ര ഹരജിയില്‍ വാദം തുടങ്ങി
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്നു. ആദ്യം ശിവസേനയുടെ വാദമാണ് നടക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവസേനക്ക് വണ്ടി വാദിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആണ്.
ബി.ജെ.പി -ശിവസേന സഖ്യം ഇപ്പോള്‍ ഇല്ല. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളെല്ലാം അവസാനിപ്പിച്ചു. ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെന്ന് സബില്‍ കോടതിയില്‍ പറഞ്ഞു.
നവംബര്‍ 22 ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു, എന്നാല്‍ അടുത്ത ദിവസം സംഭവിച്ചത് വിചിത്രവും ദുരൂഹത നിറഞ്ഞതുമാണ്. ഗവര്‍ണറുടെ നടപടി
പക്ഷപാതപരമാണെന്നും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചു. അടിയന്തിരാവസ്ഥക്ക് തുല്യമായ സാഹചര്യമാണ് നടക്കുന്നതെന്നും വാദം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.
കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.