മഹാ വിജയത്തിലേക്ക് തൃണമൂല്‍; 203സീറ്റുകളില്‍ മുന്നില്‍, നൂറ് തൊടാതെ ബി.ജെ.പി
Assembly Election 2021
മഹാ വിജയത്തിലേക്ക് തൃണമൂല്‍; 203സീറ്റുകളില്‍ മുന്നില്‍, നൂറ് തൊടാതെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 1:00 pm

കൊല്‍ക്കത്ത: ബംഗാളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ട് നില്‍ക്കുന്നത്.

ബി.ജെ.പി 86 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇടതിന് ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഒറ്റ സീറ്റിലാണ് ഇടത് മുന്നിട്ടുനില്‍ക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Super Victory For Trinamool , Assembly election