national news
ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ആര്‍.എസ്.എസുമായി സമരസപ്പെട്ടു; സുന്നി ബറെല്‍വി പണ്ഡിതന്‍ മൗലാന തൗഖീര്‍ റാസ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 09, 09:58 am
Sunday, 9th February 2020, 3:28 pm

ബറേലി: പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനും എതിരെ പ്രതിപക്ഷം വിശാലമായ പ്രക്ഷോഭം നയിക്കണമെന്ന് സുന്നി ബറെല്‍വി പണ്ഡിതന്‍ മൗലാന തൗഖീര്‍ റാസ ഖാന്‍. ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും മറ്റ് ചെറിയ മതേതര സംഘടനകളും ആര്‍.എസ്.എസുമായി സമരസപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഖിലേഷ് യാദവെന്ന രാഷ്ട്രീയ നേതാവ് ട്വിറ്ററില്‍ മാത്രമാണുള്ളത്. മറ്റെവിടെയും അദ്ദേഹം സജീവമല്ല. സമാന സ്ഥിതിയാണ് മായാവതിയുടേതും. രാജ്യം സജീവമായൊരു പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നു. ഇവര്‍ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെങ്കില്‍ ഇവര്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ അടിച്ചമര്‍ത്തലിനെതിരെ നില്‍ക്കണം. തെരുവുകളില്‍ അവര്‍ക്കെതിരെ പ്രക്ഷോഭം നയിക്കണം. അല്ലെങ്കില്‍ ജനം അവരോടൊപ്പം തെരഞ്ഞെടുപ്പില്‍ നില്‍ക്കില്ലെന്നും മൗലാന തൗഖീര്‍ റാസ ഖാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ പൗരത്വ നിയമവും എന്‍.ആര്‍.സിയും എന്‍.പി.ആറും പിന്‍വലിക്കുന്നത് വരെ ഓരോ തലത്തിലും താന്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഞങ്ങള്‍ ജനസംഖ്യ സര്‍വ്വേക്കെതിരല്ല. പക്ഷെ എന്‍.പി.ആര്‍ നടപ്പിലാക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. അതില്‍ ചോദിക്കുന്ന പുതിയ വിവരങ്ങളെയും എതിര്‍ക്കുന്നുവെന്ന് മൗലാന തൗഖീര്‍ റാസ ഖാന്‍ പറഞ്ഞു.