മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാതലിൽ വളരെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച നടനാണ് സുധി കോഴിക്കോട്. നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാതൽ എന്ന സിനിമയിലൂടെയാണ് സുധി എന്ന നടനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്.
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാതലിൽ വളരെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച നടനാണ് സുധി കോഴിക്കോട്. നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാതൽ എന്ന സിനിമയിലൂടെയാണ് സുധി എന്ന നടനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്.
താൻ ജീവിതത്തിൽ ആദ്യമായി കണ്ട നടനെക്കുറിച്ച് പറയുകയാണ് സുധി കോഴിക്കോട്. താൻ ജീവിതത്തിൽ ആദ്യമായി കണ്ട ഒരു സ്റ്റാർ മോഹൻലാൽ ആണെന്ന് സുധി പറഞ്ഞു. കോഴിക്കോട് നിന്നും ഒരു കല്യാണത്തിന് വേണ്ടി ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഒരു വീട്ടിൽ ഷൂട്ടിങ് നടക്കുന്നത് കണ്ടെന്ന് സുധി പറയുന്നുണ്ട്.
തങ്ങളുടെ ജീപ്പിന്റെ മുകളിൽ കയറി വീടിന്റെ മതിൽ ചാടി നോക്കിയപ്പോൾ മോഹൻലാലിന്റെ ഷൂട്ട് ആണെന്ന് മനസിലായെന്നും സുധി കൂട്ടിച്ചേർത്തു. താൻ ആദ്യമായി കാണുന്ന സ്റ്റാറാണ് മോഹൻലാലെന്ന് യെസ്27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധി പറയുന്നുണ്ട്.
‘കോഴിക്കോട് നിന്ന് ഒരു കല്യാണത്തിന് വേണ്ടി ഡ്രസ്സ് എടുക്കാൻ വേണ്ടി പോവുകയായിരുന്നു. ഒരു വീടിന്റെ മുമ്പിൽ നമ്മൾ സിനിമയുടെ യൂണിറ്റ് കണ്ടു. അങ്ങനെ ഞങ്ങൾ ജീപ്പ് സൈഡാക്കി. അവിടെ ഷൂട്ട് നടക്കുന്നത് ഒരു വീട്ടിലാണ്. ആ വീടിന് വലിയൊരു മതിൽ ഉണ്ട്. ജീപ്പ് സൈഡ് ആക്കി നിർത്തി, എന്നിട്ട് അതിന്റെ മുകളിൽ കയറിയിട്ട് ഞങ്ങൾ ചാടി. അപ്പുറത്ത് ഗേറ്റിൽ സെക്യൂരിറ്റിസ് ഒക്കെയുണ്ട്.
അവരവിടെ നിൽക്കുമ്പോൾ ഞങ്ങൾ ഇവിടുന്ന് മതില് ചാടി. അങ്ങനെ മോഹൻലാൽ അഭിനയിക്കുന്നത് കണ്ടു. ആദ്യമായിട്ട് കാണുന്ന സ്റ്റാർ മോഹൻലാൽ ആണ്,’സുധി കോഴിക്കോട് പറഞ്ഞു.
അതേസമയം ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറിൽ സുധിക്ക് പുറമെ ആർ.എസ്. പണിക്കർ, ജോജി ജോൺ, അനഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലും സുധി അഭിനയിച്ചുട്ടുണ്ട്.
Content Highlight: Sudhi said that he met Mohanlal for the first time after jumping over the wall