കാസര്‍ഗോഡ് ലോക് ഡൗണ്‍ അനുസരിക്കാതെ പുറത്തിറങ്ങിയവരെ വിരട്ടിയോടിച്ച് പൊലീസും കളക്ടറും; ഭരണസംവിധാനത്തെ അനുസരിക്കാത്ത ജനസമൂഹമുണ്ടെങ്കില്‍ അവരെ കൈകാര്യം ചെയ്യുമെന്നും ജില്ലാകളക്ടര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയവരെ വിരട്ടിയോടിച്ച് പൊലീസ്. സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധിതരുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്. ഇന്നലെത്തന്നെ കാസര്‍ഗോഡ് 144 പ്രഖ്യാപ്പിച്ചിരുന്നു. ജില്ല ഇപ്പോള്‍ ലോക് ഡൗണ്‍ ചെയ്തിട്ടുണ്ട്.
നിര്‍ദ്ദേശം മറികടന്ന് പുറത്തിറങ്ങിയവരെ പൊലീസും കളക്ടറും ചേര്‍ന്നാണ് വിരട്ടിയോടിച്ചത്.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ സജിത് ബാബു അറിയിച്ചു.
ഭക്ഷ്യ ക്ഷാമം ഉണ്ടാവില്ലെന്നും കളക്ടര്‍ പറഞ്ഞു. ഭരണസംവിധാനത്തെ അനുസരിക്കാത്ത ജനസമൂഹമുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാറിന്റെ പ്രധാന കടമയാണ് അത് തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തീരുമാനം കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം ബെവ്കോ അടക്കില്ല. സാനിറ്റൈസര്‍ അടക്കമുള്ളവയുടെ നിര്‍മ്മാണം കാരണം ബെവ്കോയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഉണ്ടാകും.
ഭാഗികമായി അടക്കുന്ന മറ്റ് ജില്ലകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആളുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനത്തിന്റെ കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് വൈകീട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.