വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ച്വറി തികച്ച് കങ്കാരുക്കളുടെ വിശ്വസ്തന്‍ സ്റ്റീവ് സ്മിത്. രണ്ടാം ദിവസം നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി നേടിയാണ് സ്മിത് സെഞ്ച്വറി തികച്ചത്. കരിയറിലെ 31ാം ടെസ്റ്റ് സെഞ്ച്‌വറിയാണ് സ്മിത് ഇന്ത്യക്കെതിരെ നേടിയത്.
ഒടുവില്‍ ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്താകുമ്പോള്‍ 268 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെ അകമ്പടിയോടെ 121 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.
ഇതോടെ ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡും സ്മിത് തന്റെ പേരിലാക്കി. ഇന്ത്യന്‍ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍, ഓസീസ് ലെജന്‍ഡ് റിക്കി പോണ്ടിങ്, ഫാബ് ഫോറിലെ സഹതാരവും തന്റെ റൈവല്‍ കൂടിയായ വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് സ്മിത് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.
ഫൈനല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് ഗവാസ്‌കറിനും സ്മിത്തിനും പോണ്ടിങ്ങിനും വിരാടിനും എട്ട് സെഞ്ച്വറി വീതമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഫൈനലിലെ സെഞ്ച്വറിയായപ്പോള്‍ ഇതിഹാസങ്ങളെ മറികക്കാനും സ്മിത്തിന് സാധിച്ചു.
ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി സ്മിത്തിന് മുമ്പിലുള്ളത്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും സ്മിത് തന്റെ പേരിലാക്കി. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സ്മിത് ഒന്നാമതെത്തിയത്. ഫാബ് ഫോറിലെ സഹതാരം ജോ റൂട്ടിനൊപ്പമാണ് സ്മിത് ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
ജോ റൂട്ട് – 9
സ്റ്റീവ് സ്മിത് – 9
സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – 8
സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് – 8
റിക്കി പോണ്ടിങ് – 8
ഈ സെഞ്ച്വറിക്ക് പുറമെ ഓസീസിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ മാത്യു ഹെയ്ഡനെ മറികടക്കാനും സ്മിത്തിനായി.
4⃣4⃣!
That didn’t take long! Steve Smith loves batting at The Oval #WTCFinal