Advertisement
Crime
വാളയാര്‍ കേസ്: വിവാദ പരാമര്‍ശം നടത്തിയ ഡി.വൈ.എസ്.പിക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 28, 08:43 am
Monday, 28th October 2019, 2:13 pm

പാലക്കാട്: വാളയാര്‍ ലൈംഗികാതിക്രമ കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ഡി.വൈ.എസ്.പി സോജനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ടെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സോജനെതിരെ നടപടിയുണ്ടായേക്കും.

സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സോജന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു സോജന്റെ പരാമര്‍ശം.സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ ലൈംഗികാതിക്രമ കേസില്‍ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്ന് മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ പറഞ്ഞു. പല കേസിലും സീന്‍ മഹസര്‍ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവന്‍ പറഞ്ഞു.

പതിമൂന്ന് വയസുകാരിയായ മൂത്ത കുട്ടിയുടെ മരണത്തില്‍ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ല. മധുവിനെ വീട്ടില്‍ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി. തെളിവുകളുടെ അഭാവത്തില്‍ കേസ് പരാജയപ്പെടുമെന്ന് തുടക്കത്തില്‍ തന്നെ തോന്നിയിരുന്നുവെന്നും ജലജ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ