തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് കടന്നുവന്ന കാര്‍ത്തി, അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തി ഇടം പിടിച്ചു.
തനിക്കിഷ്ടപ്പെട്ട നടനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. മോഹന്‍ലാലിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും മോഹന്‍ലാലിനൊപ്പം ഒന്നിച്ചൊരു പടം ചെയ്യുക എന്നത് തന്റെ ജീവിതത്തിലെയും വലിയൊരു ആഗ്രഹമാണെന്നും കാര്‍ത്തി പറയുന്നു. മോഹന്‍ലാലിനെ പോലെ ഫ്‌ളെക്‌സിബിളായ നടന്മാര്‍ കുറവാണെന്നും കാര്‍ത്തി പറഞ്ഞു.
മോഹന്‍ലാല്‍ ഉള്ളൊരു ചടങ്ങില്‍ പോയാല്‍ എങ്ങനെയെങ്കിലും അടുത്തുപോയി ഇരിക്കാന്‍ ഇന്നും ശ്രമിക്കാറുണ്ടെന്നും കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററിലെ ലുക്ക് അമ്പരപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് തവണ കണ്ട സിനിമയാണ് മോഹന്‍ലാലിന്റെ പുലിമുരുകനെന്നും കാര്‍ത്തി പറഞ്ഞു.
‘മോഹന്‍ലാലിനൊപ്പം ഒന്നിച്ചൊരു പടം ചെയ്യുക എന്നത് എന്റെ ജീവിതത്തിലെയും വലിയൊരു ആഗ്രഹമാണ്. അദ്ദേഹത്തിനെപ്പോലെ ഫ്‌ളെക്‌സിബിളായ നടന്മാര്‍ കുറവാണ്.
അദ്ദേഹമുള്ള ഒരു ചടങ്ങില്‍ ഞാന്‍ പോയാല്‍ എങ്ങനെയെങ്കിലും അടുത്തുപോയി ഇരിക്കാന്‍ ഇന്നും ശ്രമിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററിലെ ലുക്ക് അമ്പരപ്പിക്കുന്നതായിരുന്നു. ഒരുപാട് തവണ കണ്ട സിനിമയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍,’ കാര്‍ത്തി പറയുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാല്പത് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ അദ്ദേഹം പകര്‍ന്നാടാത്ത വേഷങ്ങളില്ല. മോഹന്‍ലാല്‍ നായകനായി ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ എന്ന ചിത്രം മലയാള സിനിമയിലെ സര്‍വ്വമാന കളക്ഷന്‍ റെക്കോര്‍ഡും പിന്തള്ളി 250 കോടി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. ഷണ്മുഖനായി മോഹന്‍ലാല്‍ എത്തിയ തുടരും എന്ന ചിത്രവും തിയേറ്ററുകളില്‍ വിജയകുതിപ്പ് തുടരുകയാണ്.
Content Highlight: Karthi Talks About Mohanlal