കഴിഞ്ഞ ദിവസമായിരുന്നു വുമണ്‍സ് വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുകൊണ്ട് സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പെയിന്റെ വിജയം.
ലോകകപ്പിലെ സ്പെയ്നിന്റെ രണ്ടാം കിരീടവും വനിതാ ലോകകപ്പിലെ രാജ്യത്തിന്റെ കന്നി കിരീടവുമാണിത്. 29ാം മിനിട്ടില്‍ ഓള്‍ഗ കാര്‍മോണയുടെ ഗോളിലാണ് സ്പെയിന്‍ മത്സരത്തില്‍ ലീഡ് നേടിയത്. ഇതോടെ ആന്ദ്രേസ് ഇനിയേസ്റ്റക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന സ്പാനിഷ് സീനിയര്‍ താരമാകാന്‍ ഓള്‍ഗ കാര്‍മോണക്കായി.
ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജെന്നിഫര്‍ ഹെര്‍മൊസൊ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ലോകകപ്പുമായി ബെഡില്‍ കിടക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. താരം അത് പങ്കുവെച്ചതിന് ശേഷം ആരാധകര്‍ മെസിയുടെ ഐക്കോണിക്ക് ഫോട്ടോയുമായി ആ ചിത്രത്തെ കമ്പയര്‍ ചെയ്തു തുടങ്ങി.
2022 ലോകകപ്പ് വിജയച്ചിതിന് ശേഷം മെസി ലോകകപ്പിനെ കെട്ടിപിടിച്ച് കിടക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറലായ ഒരു ചിത്രമായിരുന്നു അത്. ട്വിറ്ററില്‍ ഈ രണ്ട് ഫോട്ടോയും പങ്കുവെച്ചുകൊണ്ട് ആരാധകര്‍ ആഘോഷമാക്കുകയാണ്. ഫുട്‌ബോളിലെ മെസിയുടെ സ്വാധീനമാണ് എല്ലാവരും ഹൈലൈറ്റ് ചെയ്യുന്നത്.
അതേസമയം സ്‌പെയിന്റെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവെച്ച താരമാണ ഹെര്‍മൊസൊ. ടൂര്‍ണമെന്റില്‍ മൂന്ന് ഗോള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
Women’s World Cup winner with Spain, Jenni Hermoso recreated Lionel Messi’s trophy picture! pic.twitter.com/53SsFJKDl2
— Roy Nemer (@RoyNemer) August 21, 2023
ഫൈനലില്‍ ആദ്യ ഗോളിന് ശേഷം ഇരുടീമുകളും അക്രമിച്ച് കളിച്ചെങ്കിലും നിശ്ചിത സമയവും 13 മിനിറ്റ് ഇഞ്ച്വറി സമയവും ലഭിച്ചിട്ടും മത്സരം ഒരു ഗോളില്‍ അവസാനിക്കുകയായിരുന്നു. അവസാന നിമിഷത്തിലടക്കം ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്പെയ്ന്‍ പ്രതിരോധം മറികടക്കാനായില്ല.
മത്സരത്തില്‍ 58 ശതമാനവും പന്ത് കയ്യടക്കിവെച്ചത് സ്പെയ്നായിരുന്നു. സ്പെയ്ന്‍ 13 ഷോട്ടുകള്‍ പോസ്റ്റിനെ ലക്ഷമാക്കി തൊടുത്തപ്പോള്‍ ഇംഗ്ലണ്ട് 8 ഷോട്ടുകളെടുത്തു. സ്പെയ്നിന്റേതായി അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റേതായി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് വന്നു.
സ്വീഡനെ കീഴടക്കിയാണ് സ്പെയ്ന്‍ നേരത്തെ ഫൈനലില്‍ കടന്നത്. ആതിഥേയരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ചായിരുന്ന ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം.
Content Highlight: Spanish Women’s Football player Jennifer Hermoso Recreated Messi’s Iconic Picture