അന്ന് ഇനിയേസ്റ്റ, ഇന്ന് ഓള്‍ഗ കാര്‍മോണ; സ്‌പെയ്ന്‍ വനിതാ- പുരുഷ ലോകകപ്പ് നേടുന്ന രണ്ടാമത്തെ രാജ്യം
2023ലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുകുയാണ് സ്‌പെയ്ന്‍. ഓസട്രേലിയയിലെ സിഡ്നിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്പെയ്ന്‍ ലോകചാമ്പ്യന്മാരായത്.
ലോകകപ്പിലെ സ്പെയ്നിന്റെ രണ്ടാം കിരീടവും വനിതാ ലോകകപ്പിലെ രാജ്യത്തിന്റെ കന്നി കിരീടവുമാണിത്. ഇതോടെ വനിതകളുടെയും പുരുഷന്മാരുടെയും ലോകകപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമാകാന്‍ സ്പെയ്‌നിനായി. ജര്‍മനിയാണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ടീം.
2010ല്‍ ദക്ഷിണാഫ്രക്കയില്‍ നടന്ന ലോകകപ്പിലാണ് സ്‌പെയ്ന്‍ പുരുഷ ലോകകപ്പ് കിരീടം നേടുന്നത്. അന്ന് ഫൈനലില്‍ ഹോളണ്ടിനെതിരായ മത്സരത്തില്‍ എക്‌സട്രാ ടൈം ഗോളിലായിരുന്നു സ്‌പെയ്‌നിന്റെ വിജയം. ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റയായിരുന്നു ആ ഗോള്‍ നേടുന്നത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ 29ാം മിനിട്ടില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഗോളിലാണ് സ്പെയിന്‍ വിജയഗോള്‍ സ്വന്തമാക്കുന്നത്.
2003ലും 2007ലുമായി രണ്ട് തവണയാണ് ജര്‍മനി വനിതാ ലോക ചാമ്പ്യന്മാരാകുന്നത്.
1954, 1974, 1990, 2014 വര്‍ഷങ്ങളിലാണ് ജര്‍മനിയുടെ പുരഷ ടീം ലോക കിരീടം നേടുന്നത്.
അതേസമയം, ആവേശകരമായ ഫൈനലില്‍ 58 ശതമാനവും പന്ത് കയ്യടക്കിവെച്ചത് സ്പെയ്നായിരുന്നു. സ്പെയ്ന്‍ 13 ഷോട്ടുകള്‍ പോസ്റ്റിനെ ലക്ഷമാക്കി തൊടുത്തപ്പോള്‍ ഇംഗ്ലണ്ട് എട്ട് ഷോട്ടുകളെടുത്തു. സ്പെയ്നിന്റേതായി അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റേതായി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് വന്നു.
സ്‌പെയ്‌നിന്റെ ഐറ്റാന ബോണ്‍മതി മികച്ച കളിക്കാരിക്കുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരം നേടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ മേരി ഇയര്‍പ്‌സിനാണ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌ക്കാരവും സ്വന്തമാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ജപ്പാന്റെ ഹിനത മിയാസാവക്കാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.
Content Highlight: Spain are only the second nation in history to win both the Women’s and Men’s FIFA World Cup