ചിന്തകളുടെ ചിതറല്‍....
Discourse
ചിന്തകളുടെ ചിതറല്‍....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th January 2013, 6:07 pm

ഒരു പക്ഷേ ജീനിയസുകളായവര്‍ക്ക് ജീവിതം വേഗം മടുക്കുമായിരിക്കും.. അതല്ലേ ജോണ്‍ എബ്രഹാം മരണത്തിലേക്ക് പറന്ന് പറന്ന് പോയത്.. ഹെമിങ്ങ് വേ തൊണ്ടക്കുഴിയില്‍ തോക്ക് മുട്ടിച്ചത്.. ഹരാകിരിയിലൂടെ മിഷിമ അവസാനിച്ചത്… സ്വയം മരിക്കാന്‍ തയ്യാര്‍ അല്ലാത്തവര്‍ മറ്റുള്ളവരെക്കൊണ്ട് തന്നെ കൊല്ലിക്കും. ക്രിസ്തു അതായിരുന്നു.. ചെയും അതായിരുന്നു. മരണത്തെ വിപ്ലവമാക്കിയവര്‍..

സ്വയം കൊല്ലുന്നവനെക്കാള്‍ മറ്റുള്ളവരാല്‍ കൊല്ലപ്പെടുന്നവര്‍ ചരിത്രത്തെ അതിജീവിക്കുന്നു. ആ മരണം സാമൂഹ്യമായിരിക്കണം എന്നു മാത്രം.

 



ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

ഹെമിങ്ങ് വേ തന്റെ ഹൃദയം ഒരു ഇരുമ്പുപെട്ടിയില്‍ വെച്ച് പൂട്ടി അത് സമുദ്രത്തിലേക്ക് എറിഞ്ഞു കളഞ്ഞവനോ എന്ന് തോന്നിയിട്ടുണ്ട്. അത്രക്ക് നിഗൂഡമായ ജീവിതം!. ഒരു പക്ഷേ നിഗൂഡതയില്‍ നിന്നേ മൂല്യമുള്ളത് ജനിക്കൂ എന്ന് അദ്ദേഹം വിചാരിച്ചിരിക്കാം..

ഒരു ജീവന്റെ വിത്ത് അതിന്റെ തോടിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ജീവന്റെ അമൂല്യത നേടാനാണ്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് മറഞ്ഞിരിക്കുന്നതും അതാവാം കാരണം.. കലാകാരന്റെ മനസ്സ് ഗര്‍ഭപാത്രമാകുമ്പോള്‍, അയാള്‍ക്ക് അത് ആരും കാണാതെ സൂക്ഷിച്ചേ പറ്റൂ.. ഏറ്റവും നിഗൂഡമാക്കപ്പെട്ട മനസ്സില്‍ നിന്നും ഏറ്റവും തീക്ഷ്ണമായവ ജനിക്കുന്നു…[]

ദാസ്‌തേവസ്തിയുടെ മനസ്സ് ആരാണ് കണ്ടിരിക്കുക ? അന്ന അതില്‍ ചെറിയൊരു കോണില്‍ നിന്നു നോക്കി അതിശയിച്ച പെണ്‍കുട്ടിയാണ് .. ആ സമുദ്രത്തിലേക്ക് ചാടാനോ അതില്‍ തിരയാനോ ആര്‍ക്കും സാധ്യമായിരുന്നില്ല.

ഇന്നലെ കസന്‍ സാക്കീസ് ദാസ്‌തേവ്‌സ്‌കിയെക്കുറിച്ചും ടോള്‍സ്‌റ്റോയിയേക്കുറിച്ചും എഴുതിയത് വായിച്ചു.. രണ്ടു മഹാന്മാരെക്കുറിച്ച് മറ്റൊരു മഹാന്‍ സംസാരിക്കുമ്പോള്‍ അതൊരു “ക്ലാസിക്ക്” ചിന്തയാകുന്നുണ്ടായിരുന്നു ..

യൂക്കിയോ മിഷിമയുടെ ഒരു ചെറുകഥ വായിച്ച് ഞാന്‍ ഞെട്ടിയിട്ടുണ്ട്. അതില്‍ കേണലായ ഭര്‍ത്താവും അയാളുടെ ഭാര്യയും ചേര്‍ന്ന് ഹരാകിരി നടത്തുന്നതിനെക്കുറിച്ചായിരുന്നു . എന്തൊരു എഴുത്തു രീതിയാണത്! മനസ്സിനെ തിക്കുമുട്ടിക്കും..ശ്വാസം കിട്ടാതെ കണ്ണുകള്‍ പിടച്ചു പോകും.

ഒരു പക്ഷേ ജീനിയസുകളായവര്‍ക്ക് ജീവിതം വേഗം മടുക്കുമായിരിക്കും.. അതല്ലേ ജോണ്‍ എബ്രഹാം മരണത്തിലേക്ക് പറന്ന് പറന്ന് പോയത്.. ഹെമിങ്ങ് വേ തൊണ്ടക്കുഴിയില്‍ തോക്ക് മുട്ടിച്ചത്.. ഹരാകിരിയിലൂടെ മിഷിമ അവസാനിച്ചത്… സ്വയം മരിക്കാന്‍ തയ്യാര്‍ അല്ലാത്തവര്‍ മറ്റുള്ളവരെക്കൊണ്ട് തന്നെ കൊല്ലിക്കും. ക്രിസ്തു അതായിരുന്നു.. ചെയും അതായിരുന്നു. മരണത്തെ വിപ്ലവമാക്കിയവര്‍..

സ്വയം കൊല്ലുന്നവനെക്കാള്‍ മറ്റുള്ളവരാല്‍ കൊല്ലപ്പെടുന്നവര്‍ ചരിത്രത്തെ അതിജീവിക്കുന്നു. ആ മരണം സാമൂഹ്യമായിരിക്കണം എന്നു മാത്രം.

സത്യത്തില്‍ ദയാവധം അംഗീകരിക്കപ്പെടേണ്ട ഒന്നാണ്. സ്വതന്ത്ര്യബോധത്തോടെ ജീവിക്കുന്ന ഒരാള്‍ ചങ്ങലക്കിട്ട മൃഗത്തെപോലെ ചാവേണ്ട സാമൂഹ്യ അവസ്ഥയാണ് നിലവില്‍. ഒരാള്‍ തന്റെ സ്വതന്ത്രചിന്തകളോടെ തന്നെ മരിക്കണം എന്ന് വിചാരിക്കുന്നതിനെ ഭരണഘടന അംഗീകരിക്കേണ്ട ഒന്നല്ലെ .. ഒരു മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ എന്തേ അത് പെടാതെ പോകുന്നൂ..? ഒരാളുടെ മരണത്തെ സ്വീകരിക്കാനും അയാളെ അനുവദിക്കേണ്ട ആവശ്യമുണ്ട്…

സ്വയം കൊല്ലുന്നവനെക്കാള്‍ മറ്റുള്ളവരാല്‍ കൊല്ലപ്പെടുന്നവര്‍ ചരിത്രത്തെ അതിജീവിക്കുന്നു. ആ മരണം സാമൂഹ്യമായിരിക്കണം എന്നു മാത്രം

എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ മനോഹാരിത നുകരാന്‍ മനസ്സില്ലെന്നു പറയുന്നത് ശരിയല്ല. വാര്‍ദ്ധക്യം ഒരാളിലെ ഏറ്റവും സുന്ദരമായ അവസ്ഥയാണ് . ധാരാളം സമയം വായനയും സാമൂഹ്യപ്രവര്‍ത്തനവും എല്ലാത്തിനെയും സ്‌നേഹപൂര്‍വ്വവും കാരുണ്യപൂര്‍വ്വവും വീക്ഷിക്കുന്ന നാളുകളായ് അത് മാറേണ്ടിയിരിക്കുന്നു.. ബൈബിളില്‍ ഒരു വചനം ഉണ്ട്. സ്വന്തം സ്വത്ത് മരണം വരെ മക്കള്‍ക്ക് പോലും വിട്ടുകൊടുക്കരുത് എന്ന്.. ഒരിക്കലും പ്രായമായവര്‍ അവരുടെ സമ്പത്ത്, അവര്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്ക് കൊടുക്കരുത്.. മക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന അവധൂതരാണെങ്കില്‍ കൂടി..

യൗവനം നിര്‍മ്മിക്കുകയാണു വേണ്ടത്. ഒരിക്കലും വാര്‍ദ്ധക്യത്തെ കബളിപ്പിക്കുകയല്ല വേണ്ടത്..

വാര്‍ദ്ധക്യം അടിച്ച് പൊളിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല.. കൈകള്‍ വിറച്ചേക്കാം എന്നാലും ഒരു പെഗ്ഗ് അടിച്ച് സുഖമായ് ചാരു കസേരയില്‍ കിടക്കുക..നിങ്ങളുടെ പ്രിയപ്പെട്ടവളുടേ കൈകളില്‍ വെറുതെ തിരുമ്മിക്കൊടുക്കുക… ഒരുമിച്ച് കാറ്റു കൊള്ളുക.. സഹായം ചോദിച്ച് വരുന്നവരെ സഹായിക്കുക..

എത്രയോ സുന്ദരമാകാവുന്ന വാര്‍ദ്ധക്യത്തെ മനുഷ്യന്‍ പേടിക്കാന്‍ പാടില്ല… അത് ഹൃദയത്തെ തൊടുന്നതാണ് .. വാര്‍ദ്ധക്യം ഏറ്റവും സമ്പന്നമായാല്‍……. ആരും പിന്തള്ളപ്പെടില്ല..


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….

എഴുത്തിലെ കുരു

മരണം

ഉപ്പ്…..

മെറ്റമോര്‍ഫോസിസ്…

എഴുത്തിന്റെ സൂത്രവാക്യം…