റാങ്കിംഗില്‍ മുന്നേറി സോംദേവ് : യൂകി ബാംബ്രിക്ക് തിരിച്ചടി
DSport
റാങ്കിംഗില്‍ മുന്നേറി സോംദേവ് : യൂകി ബാംബ്രിക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2014, 3:37 pm

[share]

[]ന്യൂദല്‍ഹി: ഇന്ത്യന്‍ സിംഗിള്‍ പ്ലെയര്‍ സോംദേവ് ദേവ് വര്‍മന് എ.ടി.പി ലോക റാങ്കിംഗില്‍ മുന്നേറ്റം.

18 സ്ഥാനങ്ങള്‍ മുന്നേറി 78 ാം റാങ്കിലാണ് ഇപ്പോള്‍ സോംദേവ് ഉള്ളത്. ദല്‍ഹി ഓപ്പണ്‍ മത്സരത്തിലെ മികച്ച പ്രകടനമാണ് സോംദേവിനെ റാങ്കിംഗില്‍ മുന്നേറാന്‍ സഹായിച്ചത്.

ഞാറാഴ്ച നടന്ന ദല്‍ഹി ഓപ്പണ്‍ ഫൈനലില്‍ അലേര്‍കസര്‍ നെദോവിയോസോവിനെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

സോദേവിന്റെ കരിയറിലെ മികച്ച റാങ്കിംഗ് പൊസിഷന്‍ 62 ആണ്. 2011 ജൂലൈയിലായിരുന്നു ഈ നേട്ടം.

അതേ സമയം ഇന്ത്യയുടെ തന്നെ യൂകി ബാംബ്രി റാംഗിങ്ങില്‍ പിന്നോട്ട് പോയി. 3 സ്ഥാനം ഇറങ്ങി 146 ാം പൊസിഷനിലാണ് യൂകി ഇപ്പോള്‍ ഉള്ളത്.

ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ് 10 ാം സ്ഥാനത്തും രോഹന്‍ ബൊപ്പണ്ണ 16 ാം സ്ഥാനത്തുമാണ് ഉള്ളത്. മഹേഷ് ഭൂപതിയാകട്ടെ 41 ാം പൊസിഷനിലാണ്.

അതേസമയം വനിതാ വിഭാഗത്തില്‍ ആദ്യ പത്തില്‍ നിന്നും സാനിയാ മിര്‍സ പുറത്തായി. 11 ാം സ്ഥാനത്താണ് അവര്‍ ഇപ്പോള്‍.