[]ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സോംദേവ് വര്‍മ്മന്‍ യൂ എസ് ഓപ്പണില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. യോഗ്യാതാ മത്സരത്തില്‍ ബ്രിട്ടന്റെ ജെയിംസ് വാര്‍ഡിനെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം പരാജയപ്പെടുത്തിയത്.
മൂന്ന സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് സോംദേവ് യുഎസ് ഓപ്പണിലേക്ക് ടിക്കറ്റുറപ്പിച്ചത്. ആദ്യ സെറ്റ് നേടിയ സോംദേവിന് പക്ഷെ രണ്ടാം സെറ്റ് സ്വന്തമാക്കാനായില്ല.[]
തുടര്‍ന്ന് നടന്ന മൂന്നാം സെറ്റും ഗെയിമും സ്വന്തമാക്കിയ സോംദേവ് സീസണിലെ അവസാന ഗ്രാന്‍സ്ലാമിന് യോഗ്യത ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീണ്ട് നിന്നു. സ്‌കോര്‍: 6-3, 3-6, 6-4
എന്നാല്‍ യുഎസ് ഓപ്പണില്‍ സോംദേവിന് കാര്യങ്ങള്‍ അത്രത്തോളം എളുപ്പമാവില്ല. ആദ്യറൗണ്ടില്‍ തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള സ്ലൊവാക്യയുടെ ലൂക്കാസ് ലൂക്കോസ് ആണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
ലോക 28-ാം നമ്പര്‍ താരമാണ് ലൂക്കോസ്. നിലവില്‍ ലോകറാങ്കിങ്ങില്‍ 85-ാംമതാണ് സോംദേവ്. വരുന്ന തിങ്കളാഴ്ചയാണ് യു എസ് ഓപ്പണിന് തുടക്കമാവുന്നത്.