national news
ജെ.എന്‍.യുവില്‍ ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ഫലസ്തീന്‍ പതാക കത്തിച്ച് എ.ബി.വി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 01:46 pm
Sunday, 27th April 2025, 7:16 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവിന്‍ ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ഫലസ്തീന്‍ പതാക കത്തിച്ച് എ..ബി.വി.പി. ഏപ്രില്‍ 26 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ക്യാമ്പസിനുള്ളില്‍ നിന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഫലസ്തീന്‍ പതാക കത്തിച്ചത്.

ഫലസ്തീന്‍ പതാക കൈയില്‍ പിടിച്ച വിദ്യാര്‍ത്ഥിയില്‍ നിന്ന് എ.ബി.വി.പി വിദ്യാര്‍ത്ഥി സംഘം പതാക തട്ടിപ്പറിക്കുകയും പിന്നീട് നിലത്തിട്ട് കത്തിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവരികയായിരുന്നു.

അതേസമയം എ.ബി.വി.പിയുടെ പ്രവര്‍ത്തിക്കെതിരെ നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. സര്‍വകലാശാല എ.ബി.വി.പിക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിച്ച് പതാക കത്തിച്ചത്. എ.ബി.ലി.പിയുടെ നടപടി വംശഹത്യയുടെ മഹത്വവത്ക്കരണമാണെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം, ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ കുറഞ്ഞത് 51,266 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ മൂന്നിലൊന്ന് പേരും 18 വയസിന് താഴെയുള്ളവരാണ്.

Content Highlight: ABVP chants pro-Israel slogans and burns Palestinian flag in JNU