Advertisement
Social Media Trolls
പുലിമുരുകന് പിന്നിലായി അബ്രഹാമിന് ഏറ്റവും വലിയ കലക്ഷനെന്ന് നിര്‍മ്മാതാക്കള്‍; ട്രോളുമായി സോഷ്യല്‍മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jul 31, 03:36 am
Tuesday, 31st July 2018, 9:06 am

കൊച്ചി: 2018ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍. ചിത്രം പുലിമുരുകന് തൊട്ടുപിന്നിലായി രണ്ടാമത്തെ മികച്ച പണം വാരി ചിത്രമാണെന്നാണ് നിര്‍മാതക്കളായ ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് അവകാശപ്പെടുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സുകള്‍ തമ്മിലടി ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക ബോക്‌സ്ഓഫീസ് കലക്ഷന്‍ പുറത്തുവിടുന്നില്ലെന്നും ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാന പ്രകാരമാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

Also Read ‘ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു, കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്; എങ്ങനെ ലീക്കായെന്ന് അറിയില്ല’: ആരാധകന് സാമന്തയുടെ മറുപടി

അതേസമയം പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ ബോക്‌സ്ഓഫീസ് കലക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്നും ഇതിന് സഹായിച്ചതിന് എല്ലാവര്‍ക്കും നന്ദിയെന്നും ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് പറഞ്ഞിരുന്നു.

എന്നാല്‍ ഈ അവകാശവാദത്തോട് രൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. നിര്‍മാതാക്കള്‍ മമ്മൂട്ടിയെ തന്നെ അപമാനിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദൃശ്യം, ഒപ്പം, ബാഹുബലി മലയാളം, ടൂ കണ്‍ട്രീസ്, രാമലീല എന്നീ സിനിമകളെ എങ്ങിനെയാണ് അബ്രഹാം കളക്ഷനില്‍ മറികടന്നതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു.

ഈ ചിത്രങ്ങളുടെ അത്ര തിയേറ്ററുകളോ ഷോകളോ ചിത്രം റിലീസ് ചെയ്ത് ഇത്രയും ദിവസമാകുമ്പോഴുമില്ലെന്നും പിന്നെ എങ്ങിനെയാണ് ഇത്രയും കളക്ഷന്‍ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Also Read രാജയുടെ കളികള്‍ ഇനി മധുരയില്‍; വൈശാഖ് മമ്മൂട്ടി പീറ്റര്‍ ഹെയിന്‍ ഒന്നിക്കുന്ന മധുരരാജ വരുന്നു

ഈ വര്‍ഷത്തെ മികച്ച കളക്ഷനുള്ള, വന്‍ വിജയമായ മമ്മൂട്ടി ചിത്രം തന്നെയാണ് ഇതെന്നും എന്നാല്‍ ഈ കളക്ഷന്‍ കൂറച്ച് കൂടിയ തള്ളാണെന്നും ചിലര്‍ പറയുന്നുണ്ട്. ചില മമ്മൂട്ടി ആരാധകരും കളക്ഷനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കളക്ഷന്‍ സത്യമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സൂചിപ്പിച്ചാണ് കളക്ഷന്‍ പറഞ്ഞതെന്നും തെറ്റാണെങ്കില്‍ അവര്‍ പറയട്ടെയെന്നും ചിലര്‍ പറയുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചില മോഹന്‍ലാല്‍ ആരാധകരാണെന്നും ചിലര്‍ പറയുന്നു.

ട്രോളുകള്‍ കാണാം