Advertisement
Entertainment
നിറത്തിലെ എല്ലാ പാട്ടും അദ്ദേഹത്തെ കൊണ്ട് പാടിക്കാന്‍ പറഞ്ഞു; ദാസേട്ടനോടുള്ള ഇഷ്ടക്കുറവായിരുന്നില്ല കാരണം: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 10:25 am
Friday, 25th April 2025, 3:55 pm

 

1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി കരിയര്‍ ആരംഭിച്ച സംവിധായകനാണ് കമല്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

സൗഹൃദവും പ്രണയവും പശ്ചാത്തലമായി കുഞ്ചാക്കോ ബോബന്‍, ശാലിനി ജോഡി അഭിനയിച്ച ചിത്രമാണ് നിറം. 1999 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ നിറത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ പി. ജയചന്ദ്രനെ കൊണ്ട് പാടിക്കാനായിരുന്നു വിദ്യാസാഗറിന് താത്പര്യം എന്ന് പറയുകയാണ് കമല്‍.

വിദ്യാസാഗര്‍ തന്നോട് ആദ്യം പറഞ്ഞ കാര്യം ജയചന്ദ്രനെകൊണ്ട് സിനിമയില്‍ എന്തായാലും പാടിക്കണം എന്നായിരുന്നുവെന്നും വാസ്തവത്തില്‍ അദ്ദേഹത്തിന്  നിറത്തിലെ എല്ലാ പാട്ടുകളും ജയചന്ദ്രനെ കൊണ്ട് പാടിക്കാനായിരുന്നു ആഗ്രഹമെന്നും കമല്‍ പറയുന്നു. യേശുദാസിനോടുള്ള ഇഷ്ട് കുറവായിരുന്നില്ലെന്നും വിദ്യാ സാഗറിന് ജയചന്ദ്രന്റെ ശബ്ദത്തോടായിരുന്നു കൂടുതല്‍ താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Kerala bids farewell to Jayachandran; The funeral rites are over

അന്ന് കാസറ്റുകള്‍ വിറ്റ് പോകണമെങ്കില്‍ യേശുദാസ് പാടണമായിരുന്നെന്നും കമല്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നിറത്തിന്റെ ഡിസ്‌ക്കഷന്റെ സമയത്ത് വിദ്യാസാഗറിനെ കൊണ്ട് മ്യൂസിക് ചെയ്യണമെന്ന് തീരുമാനിച്ചു. പിന്നെ വിദ്യാസാഗറുമായി സംസാരിച്ചു. അദ്ദേഹം ആദ്യം പറഞ്ഞ ഒരു കാര്യം ‘ജയേട്ടന് ഒരു പാട്ട് കൊടുക്കണം’ എന്നായിരുന്നു. വിദ്യാസാഗറിന് ഭയങ്കര താത്പര്യമായിരുന്നു. സത്യം പറയുകയാണെങ്കില്‍ എന്റെയടുത്ത് വിദ്യാസാഗര്‍ പറഞ്ഞ കാര്യം എല്ലാ പാട്ടും ജയേട്ടനെ കൊണ്ട് പാടിപ്പിക്കണം എന്നായിരുന്നു.

ദാസേട്ടനോട് ഇഷ്ട കുറവ് ഉണ്ടായിട്ടല്ല. എന്താണെന്ന് അറിയില്ല ജയേട്ടന്റെ ശബ്ദത്തോടായിരുന്നു വിദ്യാസാഗറിന് ഭയങ്കര താത്പര്യം. അത് സംസാരത്തില്‍ എനിക്ക് തോന്നുകയും ചെയ്തു. വിദ്യാ സാഗര്‍ നമ്മുക്ക് എന്തായാലും ജയേട്ടനെ കൊണ്ട് രണ്ട് പാട്ടെങ്കിലും പാടിക്കണം എന്ന് പറഞ്ഞു. പക്ഷേ അന്ന് കാസറ്റ് വിറ്റു പോകണമെങ്കില്‍ ദാസേട്ടന്‍ പാടണം,’ കമല്‍ പറയുന്നു.

Content Highlight: Kamal sayas that Vidya Sagar wanted to sing all the songs in Niram with P.Jayachandran.