Entertainment
ആ നടന്റെ അധ്വാനം കണ്ട് ഞെട്ടി; അദ്ദേഹം സിനിമക്ക് വേണ്ടി എടുക്കുന്ന എഫേർട്ടൊന്നും എനിക്ക് ചിന്തിക്കാനേ പറ്റില്ല: കല്യാണി പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 10:22 am
Friday, 25th April 2025, 3:52 pm

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് നടി കല്യാണി പ്രിയദർശൻ എന്ന ഐഡന്റിറ്റിയിലേക്ക് മാറാൻ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കല്യാണിയും ടൊവിനോ തോമസും ഒന്നിച്ച ചിത്രമായിരുന്നു തല്ലുമാല. ഇപ്പോൾ ടൊവിനോ തോമസിനെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. തല്ലുമാല എന്ന ചിത്രത്തിൽ തനിക്ക് അത്ര അധ്വാനം വേണ്ടി വന്നില്ലെന്നും അന്ന് ഞെട്ടിയത് ടൊവിനോയുടെ അധ്വാനം കണ്ടാണെന്നും കല്യാണി പറയുന്നു. സിനിമക്ക് വേണ്ടി ടൊവിനോ എടുക്കുന്ന എഫേർട്ടൊന്നും തനിക്ക് ചിന്തിക്കാനേ പറ്റില്ലായിരുന്നുവെന്നും കല്യാണി പറഞ്ഞു.

എത്ര അച്ചടക്കത്തോടെയും പാഷനോടെയുമാണ് അവരൊക്കെ സിനിമയെ സമീപിക്കുന്നത് എന്ന് മനസിലായപ്പോഴാണ് സിനിമയോടുള്ള എൻ്റെ കാഴ്ചപ്പാടു തന്നെ മാറിയത്

തല്ലുമാലയിലെ മണവാളൻ വസീം ചെറുപ്പമാണെന്നും ആ ലുക്കിലേക്ക് വരാനായി ടൊവിനോ ഭാരം കുറക്കേണ്ടി വന്നെന്നും ആ സമയത്തെല്ലാം അദ്ദേഹം ചിക്കനും സലാഡും മാത്രമാണ് കഴിച്ചതെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു. അച്ചടക്കത്തോടെയും പാഷനോടെയുമാണ് അവരൊക്കെ സിനിമയെ സമീപിക്കുന്നത് എന്ന് മനസിലായപ്പോഴാണ് സിനിമയോടുള്ള തൻ്റെ കാഴ്ചപ്പാടു തന്നെ മാറിയതെന്നും നടി വ്യക്തമാക്കി.

തല്ലുമാല എന്ന ചിത്രത്തിൽ എനിക്ക് അത്ര അധ്വാനം വേണ്ടി വന്നില്ല. അന്ന് ഞെട്ടിയത് ടൊവിനോയുടെ അധ്വാനം കണ്ടാണ്. സിനിമക്ക് വേണ്ടി ടൊവി എടുക്കുന്ന എഫേർട്ടൊന്നും എനിക്ക് ചിന്തിക്കാനേ പറ്റില്ലായിരുന്നു.

തല്ലുമാലയിലെ മണവാളൻ വസീം പയ്യനാണ്. ആ ലുക്കിലേക്ക് വരാനായി ടൊവിനോയ്ക്ക് ശരീരഭാരം കുറയ്ക്കേണ്ടിയിരുന്നു. ഷൂട്ടിങ് ദിവസങ്ങളിലെല്ലാം ചിക്കനും സാലഡും മാത്രമാണ് ടൊവി കഴിച്ചത്. എത്ര അച്ചടക്കത്തോടെയും പാഷനോടെയുമാണ് അവരൊക്കെ സിനിമയെ സമീപിക്കുന്നത് എന്ന് മനസിലായപ്പോഴാണ് സിനിമയോടുള്ള എൻ്റെ കാഴ്ചപ്പാടു തന്നെ മാറിയത്,’ കല്യാണി പ്രിയദർശൻ പറയുന്നു.

തല്ലുമാല

സംവിധായകൻ ഖാലിദ് റഹ്‌മാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2022ൽ റിലീസായ തല്ലുമാല. മുഹ്സിൻ പരാരിയുടെ രചനയിൽ ടൊവിനോ തോമസ് നായകനായ ചിത്രം ബോക്സ് ഓഫീസിൽ 30 കോടിക്ക് മുകളിൽ നേടി. വളരെ വ്യത്യസ്തമായ കഥപറച്ചിലിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും മലയാളത്തിന് പുറത്തും ചിത്രം ചർച്ച ചെയ്യപ്പെട്ടു.

Content highlight: Kalyani Priyadarshan Talks About Tovino Thomas In Thallumala Movie