തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭയ്ക്ക് സീറ്റ് നല്‍കാതിരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ ആദ്യമേ പറഞ്ഞിരുന്നെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ശോഭ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെ അഭിപ്രായം. അതേസമയം വി.മുരളീധരന്‍ 2016-ല്‍ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതില്‍ അല്‍പം കാലതാമസമുണ്ടായി. അതിനോടകം പലതരം വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നത് ആ വിവാദങ്ങളൊക്കെ ് തുണയായി. ജയിക്കാവുന്ന തരത്തില്‍ അവിടെ മത്സരം കൊണ്ടു വരാനായി എന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
കേരളത്തിലെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തന്‍മാരാണെന്നും ഇവിടെ ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്‌നമുണ്ട്. അതൊന്നും എവിടെയും ചര്‍ച്ചയാവില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജന്‍ പറയുന്നത് ഇനി മത്സരിക്കാന്‍ സീറ്റ് കിട്ടിയാലും വേണ്ടെന്നാണ്. ഇങ്ങനെ എന്തൊക്കെ ഉണ്ടായി. അതൊന്നും പക്ഷേ എവിടെയും ചര്‍ച്ചയാവുന്നില്ല. എന്നാല്‍ ഒന്‍പത് മാസമായി ശോഭാ സുരേന്ദ്രനാണ് പ്രധാന പ്രശ്‌നമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക