Film News
സ്‌കന്ദ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 06, 12:11 pm
Wednesday, 6th September 2023, 5:41 pm

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിച്ച് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമായ ‘സ്‌കന്ദ’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം റിലീസിനെത്തും. വ്യാഴാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ – സന്തോഷ് ദെതകെ, മ്യുസിക് – തമന്‍, എഡിറ്റിങ്ങ് – തമ്മു രാജു. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി.ആര്‍.ഒ- ശബരി.

Content Highlight: skanda movie release date