ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ക്ലബുകളുടെ നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ ലീഗില്‍ നിന്ന് ആറ് പ്രീമിയര്‍ ലീഗ് ടീമുകളും പിന്‍മാറുന്നു.
ആരാധകരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് ചെല്‍സി നേരത്തെ പിന്‍മാറ്റം അറയിച്ചിരുന്നു. ചെല്‍സിക്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയും പിന്‍മാറാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
തുടര്‍ന്നാണ് മറ്റു പ്രീമിയര്‍ ലീഗ് ടീമുകളായ ആഴ്സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിവരും തങ്ങളുടെ തീരുമാനം പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് ബി.ബി.സി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, 12 ക്ലബുകള്‍ ചേര്‍ന്നായിരുന്നു സൂപ്പര്‍ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഫിഫയുടെയും യുവേഫയുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടുപോകുന്നത് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി ഫുട്ബോള്‍ ആരാധകരും ടൂര്‍മെന്റിനെതിരെ രംഗത്തെത്തിയിരുന്നു.സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വലിയ സാമ്പത്തിക നേട്ടങ്ങളായിരുന്നു വമ്പന്‍ ക്ലബുകളെ സൂപ്പര്‍ ലീഗിലേക്ക് ആകര്‍ഷിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക