കിലുക്കത്തിലെ തിലകന്റെ ഭാര്യ എന്റെ അമ്മ: ശ്യാം മോഹൻ
Film News
കിലുക്കത്തിലെ തിലകന്റെ ഭാര്യ എന്റെ അമ്മ: ശ്യാം മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 2:00 pm

പ്രേമലു സിനിമയിൽ ഏറെ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ശ്യാം മോഹൻ. വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമിലൂടെയും മലയാള സിനിമയിൽ എത്തിയ താരമാണ് ശ്യാം. തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് താരം. അമ്മ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നെന്നും സീരിയലും സിനിമയിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. കിലുക്കം സിനിമയിൽ തിലകന്റെ ഭാര്യയായി വരുന്നത് തന്റെ അമ്മയാണെന്ന് അൺഫിൽറ്റെർഡ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ശ്യാം മോഹൻ പറഞ്ഞു.

‘എന്റെ അമ്മ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നു. ഞാൻ സ്കൂളിൽ പോകാത്ത സമയത്തൊക്കെ നാടക വണ്ടിയിലും ക്യാമ്പിലും അമ്മയുടെ കൂടെ പോകുമായിരുന്നു. അമ്മ മരിച്ചുപോയി. അതുപോലെ ദൂരദർശനിലെ സീരിയലിൽ അമ്മ ഉണ്ടായിരുന്നു. കിലുക്കത്തിലെ തിലകന്റെ വൈഫ് ആയിട്ടൊക്കെ അമ്മ അഭിനയിച്ചിട്ടുണ്ട്. കിലുക്കത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട്.

അവസാനം തിലകന്റെ ഫാമിലിയൊക്കെ വരുന്നില്ലേ, ആ ഒരു സീനിൽ ബിസ്ക്കറ്റും കഴിച്ചിരിക്കുന്നത് ഞാനാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഞാൻ റിഹേഴ്സൽ ക്യാമ്പിലോ നാടക വണ്ടിയിലോ ആയിരുന്നു. അഭിനയം ഉള്ളത് എവിടെയോ ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു.

ജോബ് ഒക്കെ നോക്കി ബോംബെയിൽ പോയപ്പോൾ എനിക്ക് കോർപ്പറേറ്റ് ജോലിയിൽ സംതൃപ്തി ഉണ്ടായിരുന്നില്ല. സിറ്റി ബാങ്കിലായിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഞാൻ റിഹേഴ്സൽ ക്യാമ്പിലോ നാടക വണ്ടിയിലോ ആയിരുന്നു. അഭിനയം ഉള്ളത് എവിടെയോ ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു,’ ശ്യാം മോഹൻ പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങൾ. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മൽ സാബു ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

Content Highlight: Shyam Mohan said that Thilakan’s wife in Kilukum movie was my mother