കഴിഞ്ഞ 15 വർഷമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരുടെ സിനിമകളിൽ ആസിഫ് ഭാഗമായിരുന്നു. തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. ഈ വർഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.
പൃഥ്വിരാജ് ചെയ്തതിൽ തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ ഏതെല്ലാമാണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ആസിഫ് അലി. പൃഥ്വിരാജ് നായകനായ ഉറുമി എന്ന സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും അതിൽ പൃഥ്വിരാജിന്റെ കഥാപാത്രവും തനിക്ക് ഇഷ്ടമാണെന്ന് ആസിഫ് അലി പറയുന്നു. തനിക്കത് ചെയ്യാൻ കഴിയുമോ എന്നൊന്നും അറിയില്ലെന്നും എന്നാലും ഇഷ്ടമാണെന്നും ആസിഫ് പറഞ്ഞു.
പൃഥ്വിരാജ് ചെയ്ത ഉറുമി എന്ന സിനിമയിലെ കഥാപാത്രം എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. അത് ചെയ്യാൻ എനിക്ക് ആഗ്രഹമുള്ള വേഷമാണ്
അതുപോലതന്നെ പൃഥ്വിരാജിന്റെ അനന്തഭദ്രം എന്ന സിനിമയും ഇഷ്ടമാണെന്നും അതിലെ പൃഥ്വിയുടെ കഥാപാത്രവും ചെയ്യാൻ ആഗ്രഹമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘പൃഥ്വിരാജ് ചെയ്ത ഉറുമി എന്ന സിനിമയിലെ കഥാപാത്രം എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. അത് ചെയ്യാൻ എനിക്ക് ആഗ്രഹമുള്ള വേഷമാണ്. എന്ത് ഭംഗിയായാണ് പൃഥ്വിരാജ് അത് ചെയ്തിട്ടുള്ളത്. എന്നെകൊണ്ട് കഴിയുമോ എന്നൊന്നും അറിയില്ല. എന്നാലും ചെയ്യാൻ ആഗ്രഹമുള്ള വേഷം ചോദിച്ചാൽ ഉറുമി ആയിരിക്കും ഒന്നാമത്. അതുപോലെതന്നെയാണ് അനന്തഭദ്രവും. ആ സിനിമയും അനന്തഭദ്രത്തിലെയും പൃഥ്വിരാജിന്റെ കഥാപാത്രവും എനിക്ക് വളരെ ഇഷ്ടമാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif reveals which characters he would like to play that Prithviraj already done