മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ജയറാം. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ള തമിഴ് ചിത്രമാണ് റെട്രോ. സൂര്യയാണ് ഈ സിനിമയില്‍ നായകനായി എത്തുന്നത്.
നടനും സൂര്യയുടെ സഹോദരനുമായ കാര്‍ത്തിക്കൊപ്പവും ജയറാം അഭിനയിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലായിരുന്നു അത്. ഇപ്പോള്‍ തനിക്ക് സൂര്യയുടെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് ജയറാം.
സൂര്യയുടെ കുടുംബവുമായി വളരെയധികം അടുപ്പമുള്ള വ്യക്തിയാണ് താനെന്നും ഏത് സമയവും തനിക്ക് കയറി ചെല്ലാവുന്ന ഒരു വീടാണ് അദ്ദേഹത്തിന്റേതെന്നും ജയറാം പറയുന്നു. റെട്രോയുടെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂര്യയുടെ കുടുംബവുമായി വളരെയധികം അടുപ്പമുള്ള വ്യക്തിയാണ് ഞാന്‍. ഏത് സമയവും എനിക്ക് കയറി ചെല്ലാവുന്ന ഒരു വീടാണ് അദ്ദേഹത്തിന്റേത്. എനിക്ക് സൂര്യയേക്കാളും കാര്‍ത്തിക്കിനേക്കാളും കൂടുതല്‍ അടുപ്പം അച്ഛനുമായിട്ടാണ്. ശിവകുമാര്‍ സാറുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം.
അദ്ദേഹത്തിന്റെ മനസ് കൊണ്ട് ഇപ്പോഴും ഒരു ഇരുപതോ ഇരുപത്തിയഞ്ചോ വയസുള്ള പയ്യനാണ്. ചെറിയ ഷോട്‌സൊക്കെ ഇട്ടുകൊണ്ടാണ് അദ്ദേഹം വീട്ടില്‍ ഉണ്ടാകുക. ‘ഹായ്, വെല്‍ക്കം ജയറാം’ എന്ന് പറഞ്ഞാണ് എന്നെ അദ്ദേഹം വീട്ടിലേക്ക് വിളിക്കുക.
അദ്ദേഹം മനസ് കൊണ്ട് സൂര്യയേക്കാളും കാര്‍ത്തിക്കിനേക്കാളും ചെറുപ്പമാണ്. എനിക്ക് പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തിക്കിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. റെട്രോയില്‍ ഞാന്‍ സൂര്യയോടൊപ്പം അഭിനയിച്ചു. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ ജയറാം പറയുന്നു.
Content Highlight: Jayaram Talks About Suriya, Karthi And Sivakumar