Advertisement
Entertainment
ഐ.എഫ്.എഫ്.ഐ.യില്‍ ടി.ഡി. രാമകൃഷ്ണന്റെ 'ഓള്' ഉദ്ഘാടന ചിത്രമാകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Oct 31, 12:56 pm
Wednesday, 31st October 2018, 6:26 pm

ന്യൂദല്‍ഹി: പ്രശസ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ ആദ്യമായി തിരക്കഥ നിര്‍വഹിച്ച് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് ഐ.എഫ്.എഫ്.ഐ.യില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.

ഷൈന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ എസ്തര്‍ അനിലാണ് നായിക. ഫ്രാന്‍സിസ് ഇട്ടികോര, സുഗന്ധി എന്ന ആണ്ഡാള്‍ നായകി എന്നീ നോവലുകളുടെ രചയിതാവാണ് ടി.ഡി. രാമകൃഷ്ണന്‍.

ALSO READ: ലക്ഷദ്വീപ് എം.പി പൂര്‍ണ്ണപരാജയം; നാലരവര്‍ഷം ഒന്നും ചെയ്തില്ല: ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി

മലയാളത്തില്‍ നിന്നുള്ള ആറു ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏബ്രിഡ് ഷൈനിന്റെ പൂമരം, ജയരാജിന്റെ ഭയാനകം, ലിജോ പെല്ലിശ്ശേരിയുടെ ഈ.മയൗ സക്കരിയയുടെ സുഡാനി ഫ്രം മൈജീരിയ റഹിം ഖാദറിന്റെ മക്കന എന്നിവയാണ് ചിത്രങ്ങള്‍.

22 ഫീച്ചര്‍ സിനിമകളാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ മലയാളിയായ പാമ്പള്ളി സംവിധാം ചെയ്ത ലക്ഷദ്വീപ് ഭാഷാ ചിത്രം സിംജാറും ഉള്‍പ്പെടും