Advertisement
World News
ജി.സി.സി. ഉച്ചകോടിക്ക് ഖത്തറിനെ ക്ഷണിച്ച് സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 05, 04:23 am
Wednesday, 5th December 2018, 9:53 am

റിയാദ്: ഉപരോധം നിലനില്‍ക്കുന്നതിനിടെ റിയാദില്‍ നടക്കുന്ന ജി.സി.സി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ജി.സി.സി. സെക്രട്ടറി മുഖേന ഖത്തര്‍ വിദേസകാര്യമന്ത്രിക്ക് കൈമാറി. ഒപെകില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ഖത്തര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദിയുടെ നടപടി.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിനെ ക്ഷണിച്ചത്. ജി.സി.സി. സെക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വഴി കൈമാറിയ കത്ത് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സ്വീകരിച്ചു.

ALSO READ: മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണ ലഭിച്ചാല്‍ പങ്കെടുക്കാന്‍ ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധത്തിന് ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഈ മാസം ഒമ്പതിന് നടക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തറിലേയും കുവൈത്തിലേയും അമീറുമാര്‍ പങ്കെടുത്തെങ്കിലും ബാക്കി രാജ്യങ്ങള്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്.