മലയാളികള്‍ക്ക് ഏറെ പരിചിതനാണ് സഞ്ജു ശിവറാം. അദ്ദേഹം നായകനായി എത്തിയ വെബ് സീരീസായിരുന്നു ‘1000 ബേബീസ്’. നജീം കോയ സംവിധാനം ചെയ്ത് ഈ സീരീസില്‍ ബിബിന്‍ എന്ന കഥാപാത്രമായാണ് സഞ്ജു എത്തിയത്.
മലയാളികള്‍ക്ക് ഏറെ പരിചിതനാണ് സഞ്ജു ശിവറാം. അദ്ദേഹം നായകനായി എത്തിയ വെബ് സീരീസായിരുന്നു ‘1000 ബേബീസ്’. നജീം കോയ സംവിധാനം ചെയ്ത് ഈ സീരീസില്‍ ബിബിന്‍ എന്ന കഥാപാത്രമായാണ് സഞ്ജു എത്തിയത്.
നടന് പുറമെ 1000 ബേബീസില്‍ റഹ്മാനും നായകനായി എത്തിയിരുന്നു. റഹ്മാന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ് ‘1000 ബേബീസ്’. അജി കുര്യന് എന്ന പൊലീസ് ഓഫീസറായിട്ടാണ് റഹ്മാന് സീരീസില്‍ എത്തിയത്.
1000 ബേബീസില്‍ സാറാമ്മ എന്ന കഥാപാത്രമായി എത്തിയത് നടി നീന ഗുപ്തയായിരുന്നു. അവരുടെ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നീന മലയാളത്തിലേക്ക് തിരിച്ചു വന്നുവെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. 1991ല്‍ പുറത്തിറങ്ങിയ വാസ്തുഹാര എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു നീന മുമ്പ് അഭിനയിച്ചിരുന്നത്.
റഹ്മാനും നീന ഗുപ്തക്കും ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് സഞ്ജു ശിവറാം. അവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഏറ്റവും വിലകൂടിയ രണ്ടുകുപ്പി വൈന്‍ വാങ്ങിയതുപോലെയാണ് തനിക്ക് തോന്നിയതെന്നാണ് നടന് പറയുന്നത്. മാതൃഭൂമി ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു സഞ്ജു.
‘ഏറ്റവും വിലകൂടിയ രണ്ടുകുപ്പി വൈന്‍ വാങ്ങിയത് പോലെയാണ് അവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ എനിക്ക് തോന്നിയത്. കാരണം, കാലം കഴിയുന്തോറും അത്ര ഗംഭീരമായി കൊണ്ടിരിക്കുന്നവരാണ് രണ്ടുപേരും. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു അംഗീകാരമായിട്ടാണ് ഞാന്‍ കരുതുന്നത്.
നീന ഗുപ്തയെ കുറിച്ച് പറയുമ്പോള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ മറുപടിയുള്ള വ്യക്തിയാണ് അവരെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അവരോട് കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞാല്‍ ജീവിതം ഇത്ര സിമ്പിളാണോയെന്ന് നമുക്ക് തോന്നിപ്പോവും,’ സഞ്ജു ശിവറാം പറഞ്ഞു.
Content Highlight: Sanju Sivram Talks About Shooting Experience With Rahman And Neena Gupta