ശ്രീലങ്കയ്‌ക്കെതിരായി നടക്കുന്ന ടി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി. പരിക്കൂമൂലം ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് ടീമില്‍ നിന്നും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്..
ബി.സി.സി.ഐ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
NEWS – Ruturaj Gaikwad ruled out of T20I series.
More details here – https://t.co/wHy55tYKfx @Paytm #INDvSL pic.twitter.com/9WM1Iox0ag
— BCCI (@BCCI) February 26, 2022
സൂര്യകുമാര്‍ യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ക്കു പിന്നാലെയാണ് ഋതുരാജും പരിക്കിന്റെ പിടിയിലായത്. ഗെയ്ക്‌വാദും പുറത്തായതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും മലയാളി താരം സഞ്ജു സാംസണ് കളിക്കാന്‍ സാധിക്കുമെന്നും ഉറപ്പായി.
ഋതുരാജിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ധര്‍മശാലയില്‍ വെച്ചാണ് ഇന്ത്യ-ശ്രീലങ്ക പരമ്പയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ 62 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുറച്ചാണ് ശനിയാഴ്ച കളത്തിലിറങ്ങുന്നത്.
ടീമിന്റെ വൈസ് ക്യാപറ്റന്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുംറയ്ക്ക് പകരം ആവേശ് ഖാനോ സിറാജോ ടീമില്‍ ഉള്‍പ്പെട്ടേക്കും. രണ്ടാം മത്സരത്തില്‍ സ്പിന്‍ നിരയിലേക്ക് ദീപക് ഹൂഡയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.
Content highlight: Ruturaj Gaikwad ruled out of T20I series, Sanju will play rest of the match