മഹേന്ദ്ര സിംഗ് ധോണിയുമായുള്ള താരതമ്യപ്പെടുത്തല്‍ ആഹ്ലാദകരമാണെങ്കിലും സ്വന്തമായൊരു പേരുണ്ടാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെയാണ് പന്തിന്റെ പ്രതികരണം.
ഇത് ആഹ്ലാദകരമാണ്, പക്ഷേ ആരുമായും താരതമ്യം ചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പേരായി എന്നെത്തന്നെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇതിഹാസങ്ങളെ ചെറുപ്പക്കാരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല, റിഷഭ് പന്ത് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പരമ്പര കളിച്ച രീതിയില്‍ ടീം സന്തോഷത്തിലാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗബ്ബ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
ധോണിയുടെ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. 27 ഇന്നിങ്സുകളിലായാണ് ടെസ്റ്റില്‍ 1000 റണ്‍സ് റിഷഭ് പന്ത് നേടിയത്. 32 ടെസ്റ്റ് ഇന്നിങ്സുകളാണ് ധോനിക്ക് 1000 റണ്‍സ് കണ്ടെത്താന്‍ വേണ്ടി വന്നത്.
ഗാബയില്‍ ഇന്ത്യയുടെ വിജയത്തില്‍ റിഷഭ് പന്തിന്റെ സംഭാവന ചെറുതല്ല. ബ്രിസ്ബണില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പന്ത് സ്വന്തമാക്കി. മൂന്നു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 274 റണ്‍സാണ് പന്ത് നേടിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക