ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ടെസ്റ്റ് ക്രിക്കറ്റ് അനുയോജ്യതയെകുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ്. ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ മാക്‌സ്‌വെല്ലിന് യോഗ്യതയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം വിട്ടു നിന്നിരുന്നു. 2017ലാണ് മാക്‌സ്‌വെല്‍ അവസാനമായി ടീമിന് വേണ്ടി ടെസ്റ്റ് കളിച്ചത്. ടെസ്റ്റില്‍ താരത്തെ ഒഴിവാക്കുന്നത് ഫാസ്റ്റ് ക്രിക്കറ്റിലെ പരിമിതമായ വിജയം ന്യായീകരിച്ചാണെന്ന് സെവന്‍ ന്യൂസിനോട് പോണ്ടിങ് പറഞ്ഞു.
‘ഒരു ടണ്‍ ഫസ്റ്റ് ക്ലാസ് റണ്‍സ് നേടേണ്ടത് ഒരു അവസരം ലഭിക്കേണ്ടതിന് ആവിശ്യമാണ്. എന്റെ കാഴ്ചപ്പാടില്‍ അവന്‍ ഇപ്പോള്‍ അതിന് അര്‍ഹനല്ല. അവന്‍ ഫസ്റ്റ് ക്ലാസില്‍ സ്‌കോര്‍ ചെയ്താല്‍ തിരിച്ച് വരാനാകും,’ അദ്ദേഹം പറഞ്ഞു.
പോണ്ടിങ്ങിന്റെ വിമര്‍ശനങ്ങള്‍ക്കിടയിലും മാക്‌സ്‌വെല്‍ തന്റെ ടെസ്റ്റ് കരിയര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ‘സെന്‍’ ന് നല്‍കിയ അഭിമുഖത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ എന്ന പദവി കൈവശമുള്ള ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നതിലെ വെല്ലുവിളികള്‍ താരം അംഗീകരിക്കുന്നുമുണ്ട്.
‘ഇപ്പോഴത്തെ ടീമിന്റെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നുണ്ട്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്മാരുടെ പട്ടം കൈവശവും ഉണ്ട്. ഹോം ടെസ്റ്റുകള്‍ക്ക് എനിക്ക് അധികം ഓപ്പണിങ്ങുകള്‍ ഇല്ല എന്നാല്‍ ഉപഭൂഖണ്ഡ പര്യടനങ്ങളില്‍ എനിക്ക് വിലപ്പെട്ട ഒരു ഓപ്ഷന്‍ ആകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനായി ഞാന്‍ സ്ഥിരമായി പ്രവര്‍ത്തിക്കുകയും ആ ഘട്ടത്തില്‍ ഒരു അവസരം ലക്ഷ്യമിടുകയും ചെയ്യും,’മാക്‌സ് വെല്‍ പറഞ്ഞു.
2023 ഏകദിന ലോകകപ്പില്‍ ടീമിന് വേണ്ടി മാക്‌സി നിര്‍ണായക പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ മികവില്‍ ഓസീസിന് ഫൈനലില്‍ എത്താനും ആറാം ലോക കിരീടം സ്വന്തമാക്കാനും സാധിച്ചത്.
Content Highlight: Ricky Ponting says Maxwell is not fit to play Tests