Advertisement
IPL 2022
'നീ വെറും പയ്യനാട' മുഹമ്മദ് സിറാജിന്റെ വാക്കുകളെ കുറിച്ച് പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 06, 02:58 pm
Monday, 6th June 2022, 8:28 pm

ഐ.പി.എല്‍ മത്സരങ്ങളില്‍ കളിക്കാര്‍ക്കിടയില്‍ വാക്ക് തര്‍ക്കങ്ങളും പോരുകളും നടക്കുന്നത് സാധരണമാണ്. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ ഇപ്പോള്‍ വഴക്കുകളും തര്‍ക്കങ്ങളും കുറവാണ്.

വാക്കുപോരുകള്‍ ഈ സീസണില്‍ അപൂര്‍മായ കാഴ്ചയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാനുമായുള്ള മത്സരത്തിനിടെ റിയാന്‍ പരാഗും ഹര്‍ഷല്‍ പട്ടേലും കൊമ്പുകോര്‍ത്തിരുന്നു. ആ സംഭവത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് റോയല്‍സിന്റെ താരം റിയാന്‍ പരാഗ്.

ആ സംഭവം നടന്ന മത്സരത്തിന് ശേഷം ഹര്‍ഷല്‍ പട്ടേല്‍ പരാഗിന് കൈ കൊടുത്തില്ലായിരുന്നു. ആ പ്രവര്‍ത്തിയെ ഹര്‍ഷല്‍ന്റെ പക്വത ഇല്ലാത്ത പെരുമാറ്റമെന്നാണ് പരാഗ് വിശേഷിപ്പിച്ചത്.

ആര്‍.സി.ബി പേസര്‍ സിറാജ് താന്‍ ഒരു പയ്യനാണെന്നും അതുപോലെ പെരുമാറാനും എന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും പരാഗ് വ്യകതമാക്കി.

കഴിഞ്ഞ വര്‍ഷം ആര്‍.സി.ബി.ക്കെതിരെ കളിക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നെ പുറത്താക്കിയിരുന്നു. ഞാന്‍ തിരിച്ചു പവിലിയനിലേക്ക് നടക്കുമ്പോള്‍, എന്നോട് പുറത്തുപോകാന്‍ ഹര്‍ഷല്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ അത് അപ്പോള്‍ കണ്ടില്ലായിരുന്നു. തിരിച്ചു ഹോട്ടലില്‍ പോയി റീപ്ലേ കണ്ടപ്പോഴാണ് അത് ശ്രദ്ധിച്ചത്. അന്നുമുതല്‍ അത് എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു, ”റൂട്ടറിലെ ഒരു ഗെയിമിംഗ് സ്ട്രീമില്‍ പരാഗ് പറഞ്ഞു.

 

‘ഈ സീസണില്‍, ഞാന്‍ ഹര്‍ഷലിനെ അടിച്ചപ്പോള്‍ അതേ ആംഗ്യം തിരിച്ചുകാണിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല, ആ ഒരു സിറ്റുവേഷനെ ദുരുപയോഗം ചെയ്തിട്ടില്ലായിരുന്നു. പക്ഷേ, സിറാജ് എന്നെ വിളിച്ച് പറഞ്ഞു, ‘ഏയ്, ഇങ്ങോട്ട് വാ, ‘നീ ഒരു കുട്ടിയാണ്, ഒരു കുട്ടിയെപ്പോലെ പെരുമാറുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ താന്‍ സിറാജിനോട് ‘ഭയ്യ, ഞാന്‍ നിന്നോട് ഒന്നും പറയുന്നില്ല’.എന്നാണ് പറഞ്ഞതെന്നും പരാഗ് പറഞ്ഞു.

 

അപ്പോഴേക്കും ഇരുടീമിലെയും കളിക്കാര്‍ എത്തി അത് അവിടെ അവസാനിച്ചു. പിന്നീട് മത്സര ശേഷം ഹര്‍ഷല്‍ തനിക്ക് കൈ തരാതിരുന്നത് അല്‍പ്പം പക്വതയില്ലാത്തതാണെന്ന് തോന്നി എന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.

സീസണില്‍ രാജസ്ഥാന്റെ ഫിനിഷറായിരുന്നു പരാഗ്. എന്നാല്‍ ബാറ്ററായി ശരാശരിയിലും താഴെ നില്‍ക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 14 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 183 റണ്‍സാണ് പരാഗ് നേടിയത്.

Content Highlights: Riyan Parag Opens about his incident with Muhammed Siraj And Harshal Patel