Advertisement
covid 19 Kerala
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 30, 01:56 am
Sunday, 30th January 2022, 7:26 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ആവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

അത്യാവശ്യ യാത്രകള്‍ക്ക് അനുമതിയുണ്ടായിരിക്കും. രേഖകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം നിര്‍ബന്ധമായും കൈയില്‍ കരുതണം. ആശുപത്രിയിലേക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള യാത്രക്ക് നിയന്ത്രണങ്ങളുണ്ടാവില്ല.

ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. പലവ്യഞ്ജനം, പച്ചക്കറി, പഴം, പാല്‍, മീന്‍, ഇറച്ചി കടകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെയായിരിക്കണം പ്രവര്‍ത്തന സമയം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ സംവിധാനം ഏര്‍പ്പെടുത്തണം.

മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട മറ്റ് സ്ഥാപനങ്ങള്‍ക്കും തടസമില്ല.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം പങ്കെടുക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

അതേസമയം, നാളെ ചേരുന്ന അവലോകന യോഗത്തില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.സംസ്ഥാനത്ത പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിന് മുകളില്‍ തുടരുകയാണ്.


Content Highlights: Restrictions similar to lockdown in the state today