national news
രേഖ ഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 07:20 am
Thursday, 20th February 2025, 12:50 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ് രേഖ ഗുപ്ത. ഷാലിമാര്‍ ബാഗില്‍ നിന്നുമുള്ള എം.എല്‍.എയായ രേഖഗുപ്തയുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. രാംലീല മൈതാനത്ത് വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

ബിജെപി എം.എല്‍.എമാരായ പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവിരാജ് ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖ ഗുപത് അധികാരമേല്‍ക്കുന്നത്. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടത്.

29,595 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാലിമാര്‍ ബാഗില്‍ നിന്നാണ് രേഖ വിജയം കണ്ടത്. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത.

70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി 27 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു.സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാന്‍ കഴിഞ്ഞില്ല.

Content Highlight: .Rekha Gupta took over as Chief Minister of Delhi