കോഴിക്കോട്: ശബരിമല പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിക്ക് വാഹനം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍. വാഹനത്തിന് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
“സംഘപരിവാര്‍ ആക്രമണ ഭീഷണിമൂലം വാഹനം നല്‍കാന്‍ ടാക്‌സിക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംഘ പരിവാറിനുള്ള ടാക്‌സിക്കാരുടെ പിന്തുണയല്ല. തങ്ങളുടെ ജീവന്റെയും വാഹനത്തിന്റെയും സുരക്ഷയോര്‍ത്തുള്ള ഭയമാണ്.”
വാഹനം ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പൊലീസിനെക്കൊണ്ട് നാടകം കളിപ്പിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം- സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ പ്രസ്താവനയില്‍ പറഞ്ഞു
ALSO READ: ശബരിമല; ബി.ജെ.പി നേതാക്കള്‍ കരുതല്‍ തടങ്കലില്‍
ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് തൃപ്തി ദേശായിയും ആറംഗസംഘവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതിനകം തന്നെ പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ വിമാനത്താവളത്തിനു പുറത്ത് തടിച്ചു കൂടിയിരുന്നു.
ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ നിലപാട്. യാത്രക്കാര്‍ പുറത്തു കടക്കുന്ന വഴിയില്‍ മാത്രമല്ല കാര്‍ഗോ നീക്കം ചെയ്യുന്ന മാര്‍ഗം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
ALSO READ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്‌ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കോട്ടയത്തേക്ക് എത്തിപ്പെടാന്‍ തൃപ്തി ദേശായിക്ക് വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സിക്കാരില്‍ ആരും തന്നെ വരാന്‍ തയാറായിട്ടില്ല.
അതേസമയം നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
WATCH THIS VIDEO: