ഐ.ടി ഹാര്‍ഡ് വെയര്‍ ആന്‍ഡ് മൊബിലിറ്റി ഡിവൈസസ് മാനുഫാക്ചറിങ് കമ്പനിയായ ആര്‍.ഡി.പി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പ് പുറത്തിറക്കി. 9,999 രൂപയാണ് വില.
14.1 ഇഞ്ച് ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ഹോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പ് എന്ന അവകാശവവാദവുമായാണ് കമ്പനി എത്തുന്നത്.
1.4 കി.ഗ്രാമാണ് ഭാരം. ഇന്റല്‍ ആറ്റം x5-Z8300 SoC ആണ് ഇത് അവതരിക്കുന്നത്. 2 ജിബിയാണ് റാം. 32 ജിബി സ്റ്റോറേജുണ്ട്. 128 ജിബിവരെയാക്കി ഇത് ഉയര്‍ത്താം. 14.1 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 1366*768 പിക്‌സലാണ്.
10000 എം.എ.എച്ച്് ലി പോളിമര്‍ ബാറ്ററിയാണ് ഉള്ളത്. തെലങ്കാന ഐ.ടി മന്ത്രിയായ കെ.ടി രാമറാവുവാണ് ലാപ്‌ടോപ് ലോഞ്ച്് ചെയ്തത്.
30000 മുതല്‍ 40000 ഡിവൈസുകള്‍ വരെ ഈ സാമ്പത്തികവര്‍ഷം വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍.ഡി.പി മാനേജിങ് ഡയരക്ടര്‍ വിക്രം റെഡ്്‌ലാപ്പള്ളി പറഞ്ഞു. ലാപ്‌ടോപ്പ് ഡിസൈന്‍ ചെയ്തത് ഹൈദരാബാദിലും മാനുഫാക്ചറിങ് പ്രവര്‍ത്തനങ്ങള്‍ താ്‌യ്‌വാനിലുമാണ് നടന്നത്.