[] തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ മാലിന്യപ്ലാന്റ് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ കുഞ്ഞാലിക്കുട്ടിക്കും, ഇബ്രാഹിംകുഞ്ഞിനും 4 കോടി രൂപ വീതം ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ റൗഫിന്റെ മൊഴി. കുഞ്ഞാലിക്കുട്ടിക്കുള്ള പണം ദുബൈയില്‍ വച്ച് മരുമകന്‍ സുല്‍ഫിക്കറിന് പദ്ധതിയുടെ ഇടനിലക്കാരന്‍ രാജീവനാണ് കൈമാറിയതെന്നും റൗഫ് വെളിപ്പെടുത്തി.
ഇബ്രാഹംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടില്‍ വെച്ചാണ് പണം കൈമാറിയതെന്നും മന്ത്രിമാരും രാജീവനും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റൗഫ് മൊഴി നല്‍കി. മുഖ്യമന്ത്രിയെക്കൊണ്ട് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിക്ക് കത്തയപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും റൗഫിന്റെ മൊഴിയില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരനും സഹായിയുമായിരുന്ന റൗഫ് ടൈറ്റാനിയം അഴിമതിക്കേസില്‍ 23ാം സാക്ഷിയാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിര്‍ണായകമായ തെളിവുകള്‍ റൗഫ് പുറത്ത് വിട്ടിരുന്നു.