Advertisement
Entertainment news
പൃഥ്വിരാജിനൊപ്പം കൊച്ചിയിലെത്തി രണ്‍വീറും കപില്‍ ദേവും; ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 18, 11:49 am
Saturday, 18th December 2021, 5:19 pm

കൊച്ചി: കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ലോകപ്പ് നേട്ടത്തെയും കുറിച്ചുള്ള ബോളിവുഡ് ചിത്രം 83 യുടെ പ്രമോഷനായി കൊച്ചിയിലെത്തി രണ്‍വീര്‍ സിംഗും കപില്‍ദേവും.

നടന്‍ പൃഥ്വിരാജും പരിപാടിയില്‍ പങ്കെടുത്തു. പൃഥ്വിരാജിന്റെ നിര്‍മാണകമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയില്‍ നടന്ന പ്രെമോഷന്‍ ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനും ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിംഗിനുമൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു.

കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിനെയാണ് അവതരിപ്പിക്കുന്നത്. ഡിസംബര്‍ ഇരുപത്തിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. .ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.