ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ഇലവന്റെ പ്രധാന ആകര്‍ഷണം യുവതാരം കുല്‍ദീപ് സെന്നാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബൗളര്‍മാരില്‍ ഒരാളായ കുല്‍ദീപ് സെന്നിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.
A special moment! ☺️
Congratulations to Kuldeep Sen as he is set to make his India debut! 👏 👏
എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിന്നും താരമായ രാഹുല്‍ ത്രിപാഠിക്കാണ് ഈ മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നത്.
ഇന്ത്യയുടെ പല സ്‌ക്വാഡിലും ഇടം നേടുമ്പോഴും പ്ലെയിങ് ഇലവന്‍ എപ്പോഴും ത്രിപാഠിക്ക് അന്യമായിരുന്നു.
ഒക്ടോബറില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലും ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലും അയര്‍ലന്‍ഡ് പര്യടനത്തിലും തുടങ്ങി പല പരമ്പരകള്‍ക്കുമുള്ള സ്‌ക്വാഡില്‍ ഇടം നേടുമ്പോഴും താരത്തിന് കളിക്കാന്‍ മാത്രം അവസരം ലഭിച്ചിരുന്നില്ല.
നിലവില്‍ 31 വയസുകാരനായ താരത്തെ ബി.സി.സി.ഐ ഇനിയും പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. 2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായിട്ടുപോലും ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന് ഇതുവരെ ഒരു ടി-20 മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ത്രിപാഠി 14 മത്സരങ്ങളില്‍ നിന്നും 37.55 ശരാശരിയില്‍ 413 റണ്‍സാണ് നേടിയത്. 158.24 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.