ന്യൂദല്‍ഹി: അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടി.എന്‍ ശേഷനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ഗാഹുല്‍ ഗാന്ധി. നിഷ്പക്ഷവും ധീരവും ബഹുമാനാര്‍ഹിക്കുന്നതുമായ പ്രവര്‍ത്തനങ്ങളായിരുന്നു ടി.എന്‍ ശേഷന്റേതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
‘ഇന്നത്തേതു പോലെയല്ലാതെ, നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന് മറ്റൊരു കാലമുണ്ടായിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ നിഷ്പക്ഷരും ബഹുമാന്യരും ധീരരും ഭയമില്ലാത്തവരുമായിരുന്ന കാലം. അവരിലൊരാളായിരുന്നു ടി.എന്‍ ശേഷന്‍. അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു’, രാഹുല്‍ ട്വീറ്റ് ചെയ്തു.
Unlike today, there was a time when our Election Commissioners were impartial, respected, brave & feared. Shri #TNSeshan was one of them. My condolences to his family on his passing.
— Rahul Gandhi (@RahulGandhi) November 11, 2019
നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ടി.എന്‍ ശേഷന്റെ മരണത്തില്‍ അനുശോചനമറിയിച്ചു.
1932ല്‍ പാലക്കാട് തിരുനെല്‍വേലിയിലാണ് ടി.എന്‍ ശേഷന്‍ ജനിച്ചത്.
1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ടി.എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്‌ക്കാരങ്ങള്‍ ശ്രദ്ദേയമായിരുന്നു. 1953 ഇല്‍ പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായ അദ്ദേഹം പിന്നീട് 1954 ഇല്‍ ഐ.എ.എസ് പാസായി. 1955 ഇല്‍ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.