ന്യൂദല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കില്ല. അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരം രാഹുലിനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചിക്കുന്നത്. നേരത്തേ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിലുള്‍പ്പെട്ടവരാണ് ഇരുവരും.
അധിറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്.
വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19 നാണ് ലോക്‌സഭ ആരംഭിക്കുന്നത്.