'രാജ്യത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് വില്‍ക്കുന്നയാളെ എന്ത് വിളിക്കും'? മോദിയ്ക്ക് പുതിയ പേര് നിര്‍ദ്ദേശിച്ച് രാഹുല്‍
national news
'രാജ്യത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് വില്‍ക്കുന്നയാളെ എന്ത് വിളിക്കും'? മോദിയ്ക്ക് പുതിയ പേര് നിര്‍ദ്ദേശിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 4:52 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ സമര ജീവികളാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ക്രോണി ജീവി’ ആണെന്നാണ് രാഹുലിന്റെ പരാമര്‍ശം.

‘രാജ്യത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് വില്‍ക്കുന്നയാളെ ക്രോണി ജീവി എന്ന് വിളിക്കും’, രാഹുല്‍ ട്വിറ്ററിലെഴുതി.

മോദിയുടെ വിവാദപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരവും രംഗത്തെത്തിയിരുന്നു.
സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.

കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നമാണ് മോദി അവകാശപ്പെട്ടത്.

മോദിയുടെ സമരജീവി പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

കര്‍ഷകര്‍ സമരജീവികളാണെങ്കില്‍ ബി.ജെ.പിക്കാര്‍ ‘പതാക ജീവി’കളാണ് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി എം.പി അഖിലേഷ് യാദവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi Calls Pm As Chroni Jeevi