ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍. അശ്വിന്‍ ഒരു വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയെയാണ് അശ്വിന്‍ പുറത്താക്കിയത്. മത്സരത്തില്‍ 22 ഓവറിലെ രണ്ടാം പന്തില്‍ എല്‍.ബി. ഡബ്യൂ ആയാണ് ബെയര്‍സ്റ്റോ പവലിയനിലേക്ക് മടങ്ങിയത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ടീമുകള്‍ക്കെതിരെ 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കി മാറ്റിയത്. ഓസ്‌ട്രേലിയക്കെതിരെ 114 വിക്കറ്റുകളും ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റുകളുമാണ് അശ്വിന്‍ നേടിയത്.
A special 💯! 👏 👏
1⃣0⃣0⃣th Test wicket (and counting) against England for R Ashwin! 🙌 🙌
ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ സാക്ക് ക്രാവ്ലി 42 പന്തിൽ 42 റൺസ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും ഒരു സിക്സുമാണ് സാക്കിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബെൻ ഫോക്സ് 126 പന്തിൽ 47 റൺസും നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും ഒരു സിക്സുമാണ് ഫോക്സിന്റെ ബാറ്റിൽ നിന്നും പിറന്നത്.
അതേസമയം, ആദ്യ ദിനം കളിയവസാനിക്കുമ്പോള് 302ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 226 പന്തില് നിന്നും 106 റണ്സുമായി റൂട്ടും 60 പന്തില് 31 റണ്സുമായി ഒല്ലി റോബിന്സണുമാണ് ക്രീസില്.
Content Highlight: R. Ashwin create a new record in test