ടെല്‍ അവീവ്: ഗസയില്‍ വീണ്ടും യുദ്ധം ആരംഭിച്ച ഇസ്രഈല്‍ നടപടിയില്‍ പ്രതിഷേധം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം.
ആയിരത്തോളം പ്രതിഷേധക്കാരാണ് ടെല്‍ അവീവിലെ തെരുവിലിറങ്ങി ഇസ്രഈല്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഉന്നതസുരക്ഷാ നിയമ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി.
പ്രതിഷേധത്തില്‍ ഗസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളുടെ കുടുംബങ്ങളുമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഗസയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നിര്‍ത്തണമെന്നും മറ്റ് ആവശ്യങ്ങളോടൊപ്പം തന്നെ തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.
അതേസമയം കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നും സ്ഥിരമായ വെടിനിര്‍ത്തലുണ്ടാവണമെന്നും ഗസയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പൂര്‍ണമായി പിന്മാറിയാല്‍ മാത്രമേ ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കൂവെന്നുമാണ് ഹമാസ് നേരത്തെ അറിയിച്ചത്.
മാര്‍ച്ച് 18ന് ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 1,400ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിലവിലെ കണക്കുകള്‍. 3400ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 മുതലുള്ള ആക്രമണങ്ങളില്‍ 50,700ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Content Highlight: Protests in Israel demanding hostage release after Trump-Netanyahu meeting