ന്യൂദൽഹി: ദൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) ദൽഹി പൊലീസിന്റെയും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് പുലർച്ചെ 2:50 ഓടെയാണ് കെട്ടിടം തകർന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദ്ര അത്വാൾ പറഞ്ഞു. ‘പുലർച്ചെ 2:50 ഓടെ ഒരു കെട്ടിടം തകർന്നതായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തി, കെട്ടിടം പൂർണമായി തകർന്ന് കിടക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എൻ.ഡി.ആർ.എഫും ദൽഹി ഫയർ സർവീസും ആളുകളെ രക്ഷപ്പെടുത്താൻ പ്രവർത്തിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിൽ 20 ഓളം ആളുകൾ താമസിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ നാല് പേർ മരിച്ചു. നിലവിൽ സംഭവസ്ഥലത്ത് നിന്നും 14 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ചികിത്സയ്ക്കായി ജി.ടി.ബി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ദൽഹിയിലെ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റമുണ്ടായിരുന്നു. രാത്രിയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. പിന്നാല മണിക്കൂറുകൾക്ക് ശേഷമാണ് കെട്ടിടം തകർന്നുവീണത്.
#WATCH | A building collapsed in the Mustafabad area of Delhi, several feared trapped. NDRF and Police teams at the spot. Rescue operations underway
More details awaited. pic.twitter.com/Nakb5gUMf6
— ANI (@ANI) April 19, 2025
Content Highlight: Building Collapses In Delhi’s Mustafabad After Heavy Rain, Many Feared Trapped